ആ നടന്‍ ഡയലോഗ് മറക്കുന്നതിനാല്‍ മോഹന്‍ലാലിന്‍റെ നെഞ്ചില്‍വരെ ഡയലോഗ് എഴുതിവച്ചു!

1165

നടന്മാര്‍ ഡയലോഗ് മറന്നു പോകുന്നതും, പിന്നീട്  റീ ടേക്ക് എടുക്കുന്നതുമൊക്കെ സിനിമയില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഒരു അന്യഭാഷ നടന്‍ ഡയലോഗ് മറക്കാതിരിക്കാന്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ചെയ്ത സാഹസം കേട്ടാല്‍ ശരിക്കും അമ്പരക്കും.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ചൈനാ ടൌണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ പ്രതിനായകനായി അഭിനയിച്ച പ്രമുഖ വില്ലന്‍ പ്രദീപ്‌ റാവത്ത്  ഡയലോഗ് തെറ്റിക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹം തിരിയുന്ന ഭാഗങ്ങളിലോക്കെ ഡയലോഗ് എഴുതി ഒട്ടിച്ചു, ഒടുവില്‍ മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന സന്ദര്‍ഭത്തില്‍ സൂപ്പര്‍ താരത്തിന്റെ നെഞ്ചിലും നെറ്റിയിലുമൊക്കെ ഡയലോഗ് എഴുതി വച്ചിട്ടാണ് പ്രദീപ്‌ റാവത്തിന്റെ ഡയലോഗ് മറവിക്ക് റാഫി-മെക്കാര്‍ട്ടിന്‍ ടീം പരിഹാരം കണ്ടത്.

ഒരു ചാനല്‍ ‘ഷോ’യ്ടക്കിടെ ജയറാം ആണ് ഈ രസകരമായ സംഭവത്തെക്കുറിച്ച് പങ്കുവച്ചത്.