ട്വിറ്ററിൽ രജനികാന്തിനെയും മറികടന്ന് മോഹൻലാൽ

1382

മലയാളത്തിന്റെ സൂപ്പർസ്റ്റാർ അങ്ങനെ തമിഴകത്തിന്റെ സൂപ്പർസ്റ്റാറിനെ കീഴടക്കിയിരിക്കുന്നു.. സൗത്ത് ഇന്ത്യയിലും ഇന്ത്യക്കും പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ ആണ് സ്റ്റൈൽ മന്നൻ രജനികാന്ത്.

ട്വിറ്ററിൽ 4.5 മില്യൻ ഫോള്ളോവേഴ്‌സ് ഉള്ള രജനിയെ മോഹൻലാൽ ഇപ്പോൾ മറികടന്നിരിക്കുന്നത്. 4.6 മില്യൻ ഫോള്ളോവേഴ്‌സ് ആണ് മോഹൻലാലിന് ട്ട്വിറ്ററിൽ ഉള്ളത്.

ഏറ്റവും കൂടുതൽ ഫോള്ളോവേഴ്‌സ് ഉള്ള മലയാളം നടൻ മോഹൻലാൽ തന്നെയാണ്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി ആണ് മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം, രജനിയുടെ കാല ആണ് ഇനി ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. കൂടാതെ എന്തിരന്റെ രണ്ടാം ഭാഗവും ഈ വർഷം എത്തും.