ഒടിയന്‍ ഓണത്തിന് എത്തുന്നു.. 500 സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന്!!!

1184

മോഹൻലാൽ ആരാധകരും സിനിമ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം, അത് ഇപ്പോൾ ഏത് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു, ഒടിയൻ…

ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച സ്റ്റണ്ട് മാസ്റ്ററും പുലിമുരുകന് ആക്ഷൻ രംഗങ്ങൾ ചെയ്ത പീറ്റർ ഹെയ്ൻ ആണു.

പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായി ആണ് അവസാനം ഷെഡ്യൂൾ പുരോഗമിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതിക്ഷ അർപ്പിക്കുന്ന ചിത്രം വമ്പൻ റിലീസിന് ആണ് ഒരുങ്ങുന്നത്. ഏകദേശം 500 സ്‌ക്രീനുകളിൽ ചിത്രം പ്രദർശത്തിന് എത്തിക്കും. ഓണം റിലീസായിട്ടായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. വി ആർ ശ്രീകുമാർ മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിൽ ഏറ്റുവും വലിയ ബഡ്ജറ്റുകളിൽ എത്തുന്ന ചിത്രമാകുമെന്ന് പറയപ്പെടുന്നു.

നാൾക്കു നാൾ കഴിയുംതോറും ആരാധകരിൽ ഒടിയനെ കുറിച്ചുള്ള പ്രതിക്ഷ വർധിച്ചു വരുകയാണ്. മോളിവുഡിൽ ഒടിയൻ വരുന്നതോടെ റെക്കോർഡുകൾ പഴങ്കഥകളാകുമെന്ന് അവർ അങ്ങേയറ്റം വിശ്വസിക്കുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിലും മേന്മയിലും യാതൊരു വിധ വിട്ടുവീഴ്ചകളുമില്ലാത്ത ഒരു കാഴ്ച്ചാ അനുഭവം ആകും ഒടിയൻ എന്ന് അണിയറ പ്രവർത്തകർ വാക്ക് നൽകുന്നു. മാസ്സ് എന്റർടൈനറായി എത്തുന്ന ഒടിയൻ മലയാളത്തിനോടപ്പം തമിഴിലും തെലുങ്കിലും ക്രോസ്സ് ഓവർ റിലീസുമുണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വടക്കൻ കേരളത്തിൽ നില നിന്നിരുന്ന ഒടിയൻ എന്ന മിത്തിനെ സംബന്ധിച്ചു ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ഒടിയൻ എന്ന കഥാപാത്രത്തിന്റെ മാണിക്യന്റെ ചെറുപ്പ കാലം അവതരിപ്പിക്കാൻ മോഹൻലാൽ ഗംഭീര മേക്ക് ഓവർ ആണ് നടത്തിയത്. ടിയൻ മാണിക്യന്റെ മാജിക്കൽ ടച്ച്‌ നിറഞ്ഞ രൂപ മാറ്റം പ്രേക്ഷകർ അങ്ങേറ്റം സ്വികരിച്ചിരുന്നു. മുപ്പത്തഞ്ചു വയസുള്ള ഒടിയൻ മാണിക്യന്റെ ജീവിതമാണ് അവസാന ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്.

#Odiyan #Aashirwadcinemas #VASreekumarMenon #Mohanlal