പ്രേം നസീറിനെ കുറ്റം പറഞ്ഞയാളെ തല്ലിയ മോഹൻലാൽ

801

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരങ്ങളാണ് നമ്മുടെ മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും കരിയറിന്റെ തുടകത്തിൽ ധാരാളം പഴികളും ഗോസിപ്പുകളും നേരിടയേണ്ടി വന്നിരുന്നെങ്കിലും. അവർ തിരശീലയിൽ പകർത്തിയ കഥാപാത്രങ്ങൾ ആരാധകരെ സൃഷ്ട്ടിക്കുകയും,ജനങ്ങൾ പതിയെ അവരുടെ സ്വഭാവത്തിന്റെ നല്ല ഗുണങ്ങളെയും,തിരിച്ചറിഞ്ഞു. അതോടെ കേട്ടതിൽ കൂടുതലും കെട്ടി ചമച്ചതാണെന്നും തിരിച്ചറിഞ്ഞു. നമ്മൾ ഏവർക്കും പ്രിയപ്പെട്ട മോഹൻലാൽ പൊതുവെ വളരെ ശാന്തനാണ്. തന്റെ തല പോകുന്ന കേസ് വന്നാലും ചിരിച്ചു കൊണ്ട് നേരിടും എന്ന് മോഹന്‍ലാലിനെ അടുത്തറിയാവുന്നവര്‍ പറയും. പക്ഷേ തനിക്ക് പ്രിയപെട്ടവരെ നോവിക്കുകയാണെങ്കിൽ മോഹൻലാൽ മുൻന്നും പിന്നും നോക്കാറില്ല. അത് അദ്ദേഹത്തിന്റെ മനസ്സിന്റെ ശുദ്ധി ഗുണം തന്നെ യാണ്. ഷൂട്ടിങ് സെറ്റില്‍ എന്ത് തന്നെ വലിയ ഭൂകമ്പമുണ്ടായാലും അതിനെ ചിരിയോടെ നേരിടുന്ന ലാലിന്റെ പെരുമാറ്റ രീതിയെ കുറിച്ച് പലരും വാചാലരായിട്ടുണ്ട്.
എന്നാല്‍ അള മുട്ടിയാല്‍ ചേരയും കടിയ്ക്കും എന്ന് പറഞ്ഞപോലെ മോഹന്‍ലാലും പൊട്ടിത്തെറിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും അദ്ദേഹം തനിക്ക് വേണ്ടി മാത്രം ആയിരിക്കില്ല അങ്ങനെ ചെയുന്നത്.കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് മോഹന്‍ലാലിന്റെ ക്ഷമ നശിച്ചത്.വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണിത് പ്രേം നസീര്‍ എന്ന അതുല്യ നടനെ കുറിച്ച് പറയാന്‍ പാടില്ലാത്തത് ചിലത് ഒരാള്‍ പറഞ്ഞു. അത്രയേറെ പ്രിയപ്പെട്ട ആളെ കുറിച്ച് അത്തരമൊരു മോശമായി വാക്ക് പറഞ്ഞപ്പോള്‍ സഹിക്കാൻ കഴിയാതെ പോയി ആ ആളുടെ കരണത്ത് ഒറ്റ അടി !!

മുൻപ് JB JUNCTION എന്ന ബ്രിട്ടാസ് അവതരിപ്പിക്കുന്ന പരിപാടിയിൽ ഇതിനെ മോഹൻലാൽ വ്യക്തമാക്കിരുന്നു. അന്ന് അതിനെ കുറിച്ച് അദ്ദേഹം പ്രതികരണം ഇങ്ങനെയായിരുന്നു .
” അത്രയേറെ പ്രിയപ്പെട്ട ആളെ കുറിച്ച് അത്തരമൊരു മോശമായി വാക്ക് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പ്രതികരിയ്ക്കുകയായിരുന്നു.ഒരാള്‍ മറ്റൊരാളെ അടിയ്ക്കുന്നുണ്ട് എങ്കില്‍, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ ചെയ്തു പോകുന്നതാണ്. അതുപോലുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നെ കുറിച്ചാണ് ഒരാള്‍ അതുപോലെ പറഞ്ഞത് എങ്കില്‍ ഞാന്‍ പ്രതികരിക്കില്ല. പക്ഷെ നിരന്തരം പറഞ്ഞുകൊണ്ടേ ഇരുന്നാല്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം. പക്ഷെ ഇപ്പോള്‍ എന്നെ കുറിച്ച് പറഞ്ഞാല്‍ കൂടെ ഉള്ളവര്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം.

ഞാന്‍ വീണ്ടും പറയുന്നു, ഒരാളെ ഉപദ്രവിയ്ക്കുക എന്നത് അങ്ങേയറ്റം മോശമായ സംഭവമാണ്. ഒരാളെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. പക്ഷെ ഒരു നിവൃത്തിയുമില്ലെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യം, ചെറുതായി ഒന്ന് പൊട്ടിക്കുക എന്നത് മാത്രമാണ്”
എന്തായാലും ചെയ്തത് സ്നേഹമുള്ള ഏതൊരു മനുഷ്യനും ചെയുന്നതാണ്. തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് പറഞ്ഞാൽ ആർക്കും വേദന തോന്നും.