പ്രേക്ഷക മനം കവർന്ന് പെരുംകള്ളന്മാർ പക്കിയും കൊച്ചുണ്ണിയും..!!

2539

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് ഇന്ന് തീയറ്ററുകളിൽ കൊടി കയറിയിരിക്കുകയാണ്. കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം ഗോകുലം ഗോപാലൻ ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തിയത് നിവിൻ പൊളിയാണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

നിവിൻ പോളിക്ക് ഇതുപോലെ ഒരു ചരിത്ര പ്രധാന കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് ചിത്രത്തിലെ മാസ്മരിക പ്രകടനത്തിലൂടെ നിവിൻ പോളി ഉത്തരം നൽകി കഴിഞ്ഞു.

കൊച്ചുണ്ണിയുടെ ചെറുപ്പവും പ്രണയവും ആക്ഷനും എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി നിവിൻ പോളി. ആദ്യ പകുതിയുടെ അവസാനത്തിൽ എത്തുന്ന മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കിയാണ്. കൊച്ചുണ്ണിയെ കായംകുളം കൊച്ചുണ്ണിയാക്കുന്നത്. പാവങ്ങളുടെ കാണപ്പെട്ട ദൈവമാണ് കൊച്ചുണ്ണി.

ചിത്രത്തിന്റെ വേഗതയേറിയ കഥാ അവതരണ രീതി പ്രേക്ഷകർക്ക് ഒരു നിമിഷം പോലെ വിരസത ഉണ്ടാവാതെ ഇരിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

നിവിൻ പോളിക്ക് ഒപ്പം, ബാബു ആന്റണിയും സണ്ണി വെയ്നും, മണികണ്ഠനും എല്ലാം തന്നെ മികച്ച അഭിനയ മൂഹൂര്തങ്ങൾ തന്നെയാണ് ഉണ്ടാക്കിയത്.

ആദ്യം അവസാനം വരെയുള്ള മികച്ച അവതരണ രീതിക്ക് ഒപ്പം ക്ലൈമാക്സ് ട്വിസ്റ്റും ആക്ഷൻ രംഗങ്ങളും ചിത്രത്തിന് കൂടുതൽ മിഴിവേകി.