സ്ത്രീ…

654

 

ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്..
ഇത് കണ്ട മാലാഖ ദൈവത്തോട് ചോദിച്ചു. ‘എന്തിനാണ് ഇത്രയും സമയമെടുത്തു അവളെ സൃഷ്ഠിക്കുന്നത് “,

ദൈവം പറഞ്ഞു. “അവൾ വളരെ പ്രത്യേകത ഉള്ളവളാണ്”,,.
“ഏതൊരു അവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയണം..
ഒരുപാട് കുട്ടികളെ ഒരേ സമയം കെട്ടിപ്പിടിക്കാൻ കഴിയണം.
കാലിലെ മുറിവ് മുതൽ ഹൃദയത്തിന്റെ മുറിവ് വരെ മാറ്റാൻ കഴിയണം.
അസുഖം വരുമ്പോൾ സ്വയം മരുന്ന് കണ്ടെത്തണം..
18 മണിക്കൂർ വരെ എന്നും ജോലി ചെയ്യാനാകണം.”

മാലാഖക്ക് വിശ്വാസമായില്ല.. ‘”ഇതെല്ലാം രണ്ട് കൈകൊണ്ട് എങ്ങനെ കഴിയും.. അസംഭവ്യം”,

മാലാഖ സ്ത്രീയെ തൊട്ടുനോക്കി..
”ദൈവമേ.. പക്ഷെ ഇവളുടെ ശരീരം മൃദുലം ആണല്ലോ”..

“അവൾ മൃദുലമാണ്, പക്ഷെ പുരുഷനെക്കാളും വേദന താങ്ങാൻ അവളുടെ ശരീരത്തിനാകും”..

മാലാഖ അവളുടെ കവിളിൽ തൊട്ടു…”ദൈവമേ ഇവിടെനിന്ന് വെള്ളം വരുന്നു'”..

ദൈവം പറഞ്ഞു ‘”അത് കണ്ണീരാണ്, അവളുടെ സ്നേഹവും..ഏകാന്തതയും, വേദനകളും. ആകുലതകളും, സന്തോഷവും പ്രകടിപ്പിക്കാനുള്ള മാർഗമാണ്,”

മാലാഖക്ക്
സന്തോഷമായി, “അവളുടെ കഴിവ് അപരമാണല്ലേ”.

“അതേ, അവൾക്ക് വലിയ പ്രശ്നങ്ങൾ നേരിടാൻ കഴിവുണ്ട്”.
“തന്റെ ശരീരത്തിന് താങ്ങാവുന്നതിനേക്കാൾ അധികം വേദന താങ്ങി പ്രസവിക്കാൻ അവൾക്കാകും”
“അവൾക്ക് സന്തോഷവും സ്നേഹവും അഭിപ്രായങ്ങളും പിടിച്ചു വെക്കാനുള്ള കഴിവുണ്ട്”,
“സങ്കടം വരുമ്പോളും പുഞ്ചിരിക്കാൻ അവൾക്ക് കഴിയും”.
“സ്വന്തം വിശ്വാസത്തിന് വേണ്ടി ഏതറ്റം വരെ പോകാനും അവൾക്കാകും'” .
“ഉപാധികളില്ലാതെ സ്നേഹിക്കാൻ അവൾക്കാകും”..
“തനിക്ക് വേണ്ടപ്പെട്ടവർക്ക് വേദനിച്ചാൽ അവളുടെ ഹൃദയം നുറുങ്ങും”.

“അപ്പോൾ അവൾക്ക് കുറ്റങ്ങൾ ഒന്നും ഇല്ലെന്നാണോ ദൈവമേ”.

“അവൾക്ക് ഒരു കുറവുണ്ട്… തനിക്ക് ഇത്രയും കഴിവുണ്ടെന്ന് അവൾ പലപ്പോഴും മറക്കും”

പുരുഷാ…സ്ത്രീയെ ബഹുമാനിക്കുക… അവൾ മകളാണ്..പെങ്ങളാണ്..കൂട്ടുകാരിയാണ്..ഭാര്യയാണ്..അമ്മയാണ്.. നിന്റെ ജീവൻ അവളുടെ സഹനമാണ്…

സ്ത്രീയെ.. നീ ഒന്നോർക്കുക ….
നിന്നിലെ കഴിവുകൾ കണ്ടുപിടിക്കാൻ പുരുഷനോളം നിന്നെ സഹായിക്കാൻ വേറൊരാളില്ല.

സമർപ്പണം:-. ഈ ജന്മത്തിൽ ഞാൻ കണ്ടുമുട്ടിയ എല്ലാ സ്ത്രീരത്നങ്ങൾക്കും…