ആദി പ്രണവിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമോ..??

3383

മലയാളത്തിന്റെ ബോക്സോഫീസ് രാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ ചിത്രം ആണ് ആദി, മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം 30 ദിവസങ്ങൾ പിന്നിട്ട് തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്..

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. ഏറെ നിബന്ധനകൾ നിരത്തിയാണ് യാത്രകൾ കൂടുതൽ ഇഷ്ടപ്പെടുന്ന പ്രണവ് ആദി എന്ന ചിത്രത്തിലേക്ക് എത്തിയത്.

താൻ നായകൻ ആകുന്ന ആദി എന്ന ചിത്രത്തിന്റെ പ്രമോഷന് താൻ ഒരിക്കലും പങ്കെടുക്കില്ല എന്നാണ് പ്രണവ് നിര്മാതാവിനും സംവിധായകനും മുന്നിൽ വെച്ച നിബന്ധന. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ പ്രണവ് ഹിമാലയൻ യാത്രക്ക് പോയിരുന്നു..

ചിത്രത്തിന് പ്രമോഷൻ വലിയ ഒരു ഘടകം ആണെന്നും അതിൽ പങ്കെടുക്കാൻ മോഹൻലാൽ ആവശ്യപെട്ടിട്ടും പ്രണവ് വിസമ്മതിച്ചു. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രം ആരംഭിക്കുന്നതിന് മുന്നേ പ്രണവ് പറഞ്ഞിരുന്നു പ്രമോഷൻ പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കണം എന്നു. അതുകൊണ്ട് തന്നെ സിനിമ ആണ് മുഖ്യം എന്നുള്ളത് കൊണ്ട് അങ്ങനെ ഒന്നും ഉണ്ടാവില്ല വാക്ക് നൽകിയിരുന്നു. പിന്നീട് ചിത്രം റിലീസ് ആയതിന് ശേഷം അതിനെ കുറിച്ച് ചോദിച്ചില്ല.

ആദിയെ ഇറങ്ങിയ ശേഷം പ്രണവ് ചിത്രത്തെ കുറിച്ച് ഒന്നും തന്നെ ചോദിച്ചില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. താൻ ജീവിതത്തിൽ ഒരു ചിത്രം ഇറങ്ങുമ്പോഴും ഇത്രയധികം ടെൻഷൻ അടിച്ചിട്ടില്ല എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ആദിയുടെ റിലീസിന് മുമ്പ് തന്നെ നിരവധി അവസരങ്ങൾ പ്രണവിനെ തേടി വന്നിരുന്നു, അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ നിര്ബന്ധിക്കരുത് എന്ന് പ്രണവ് മുൻകൂട്ടി പറഞ്ഞിരുന്നു എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.