റെക്കോർഡ് ഷോ പൂർത്തിയാക്കി പ്രണവിന്റെ ആദി

918

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അരങ്ങേറിയ ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആദി. ജനുവരി 26 നു തീയറ്ററുകളിൽ എത്തിയ ആദി, ഈ വർഷം റിലീസ് ചെയ്ത ഏറ്റവും വലിയ വിജയം ആകുന്നതിനു ഒപ്പം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഷോ കളിച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

അമ്പതാം ദിവസം പൂർത്തിയാക്കുന്ന ചിത്രം, ലോകമെന്പാടും വലിയ വിജയമാണ് നേടിയത്. ഇതിനോടകം 17000 ഷോ പൂർത്തിയാക്കിയ ചിത്രം ആശിർവാദ് സിനിമസിന് മറ്റൊരു വിജയ പൊൻതൂവൽ കൂടി ചാർത്തി കൊടുത്തിരിക്കുകയാണ്.

സിദ്ദിക്ക്, ലെന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ എഴുതി പാടിയ ജിപ്സി വുമൺ എന്ന ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഹാ വിജയത്തിന്റെ കൊടുമുടിലേക്ക് എത്തിയ ആദി കൊച്ചി മൾട്ടിപ്ലെക്സിൽ പന്ത്രണ്ടോളം ഷോ കളിക്കുന്നുണ്ട്.

ആദിയുടെ വമ്പൻ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്നത് പുകിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളക്പാടം നിർമിക്കുന്ന രാമലീലക്ക് ശേഷം അരുൺ ഗോപി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ്. ചിത്രം ജൂണ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.