18 ആം വയസ്സിലായിരുന്നു വിവാഹം, ഭർത്താവ് പിരിയാൻ കാരണം എന്റെ ആ തെറ്റുകൾ; ആര്യ ബിഗ് ബോസ് ടാസ്കിൽ വെളിപ്പെടുത്തിയത് ഇങ്ങനെ.!!

5425

ജനുവരി 5 നു തുടങ്ങിയ ബിഗ് ബോസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ കൂടി കൂടുതൽ കൊഴുക്കുന്നു എന്ന് വേണം പറയാൻ. ബഡായി ബംഗ്ളാവ് എന്ന ഷോയിൽ കൂടിയാണ് ആര്യ എന്ന താരത്തെ മലയാളികൾ ശ്രദ്ധിക്കുന്നത്. ഷോ വമ്പൻ വിജയം നേടിയപ്പോൾ അതിനൊപ്പം നിരവധി സിനിമ അവസരങ്ങളും താരത്തെ തേടി എത്തി.

ആര്യയ്ക്ക് ഒപ്പം മകളെ പലപ്പോഴും കണ്ടു എങ്കിൽ കൂടിയും ഭർത്താവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ അടുത്ത കാലത് തന്റെ വിവാഹ മോചനം കഴിഞ്ഞ വിവരം താരം വെളിപ്പെടുത്താൻ നടത്തി എങ്കിൽ കൂടിയും കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ ബിഗ് ബോസ് വീട്ടിൽ നടത്തിയ ടാസ്കിൽ ആര്യ മനസ്സ് തുറന്ന് പറയുന്നത് ഇങ്ങനെ,

” സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ പ്രണയം. പത്തില്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടില്‍ പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടത്. പതിനെട്ട് വയസിലാണ് എന്റെ വിവാഹം. അന്ന് എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് കയറിയതെയുള്ളു. എനിക്ക് അറിയാവുന്ന പണി എടുത്തു. അങ്ങനെയാണ് മോഡലിങ് തുടങ്ങിയത്.

അവിടെ നിന്നും സീരിയലുകളിലേക്ക് എത്തി. പിന്നെ ഗര്‍ഭിണിയായി. 2012 ല്‍ എനിക്ക് ഒരു മോള്‍ പിറന്നു. കുഞ്ഞിന് ഒരു വയസ് ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിലേക്ക് വരുന്നത്. ഞാന്‍ ചെയ്ത തെറ്റുകള്‍ കൊണ്ടാണ് ജീവിതത്തില്‍ പാകപിഴകള്‍ ഉണ്ടായത്. അത് തുറന്ന് പറയാന്‍ എനിക്ക് നാണക്കേടില്ല. ആ ബന്ധം എനിക്ക് നല്ല രീതിയില്‍ കൊണ്ട് പോവാന്‍ പറ്റിയില്ല. അച്ഛനും അമ്മയും തല്ല് പിടിയുമായി കഴിയുന്നത് മകള്‍ കാണേണ്ടി വരരുതെന്ന് കരുതിയാണ് വേര്‍പിരിഞ്ഞത്.” – കണ്ണുകൾ നിറഞ്ഞു ആര്യ പറയുന്നു.