എന്റെ മരണം വരെ ആഘോഷിക്കപ്പെടും; ബാലയുടെ അഭിമുഖം..!!

485

മലയാളി അല്ലെങ്കിൽ കൂടിയും മലയാളിക്ക് സുപരിചിതമായ താരം ആണ് ബാല. തെന്നിന്ത്യൻ സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിൽ ശ്രദ്ധ നേടി തുടങ്ങിയത് പുതിയ മുഖം എന്ന ചിത്രത്തിലെ സുധി എന്ന വേഷത്തിൽ കൂടി ആണെന്ന് പറയാം. മോഹൻലാൽ ചിത്രങ്ങളിൽ അടക്കം വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ബാല , മലയാളത്തിലെ ഗായികയും ബിഗ് ബോസ് താരവും ആയ അമൃത സുരേഷിനെ ആണ് വിവാഹം കഴിച്ചത്. റിയാലിറ്റി ഷോയിൽ സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയ ബാല അമൃത യെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം ചെയ്യുകയും ആയിരുന്നു എന്ന് വാർത്തകൾ വന്നത്. എന്നാൽ തന്റെ വിവാഹം അങ്ങനെ ആയിരുന്നില്ല എന്നാണ് ബാല ഇപ്പോൾ പറയുന്നത്.

അമൃത അടുത്തിടെ ഇട്ട പോസ്റ്റിൽ ആണ് ഏറെ കാലങ്ങൾക്ക് മുന്നേ വിവാഹ വേർപിരിയൽ നടത്തിയ ബാലയും അമൃതയും ഒന്നിക്കുന്നു എന്ന രീതിയിൽ വാർത്ത എത്തിയത്. ബാല രൂക്ഷമായ ഭാഷയിലും അതോടൊപ്പം അമൃതയും വാർത്ത വളച്ചൊടിച്ചു എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ച് കൃത്യമായ മറുപടി നൽകുക തന്നെ ചെയ്യും എന്ന് പറഞ്ഞ ബാല ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ..

ബാല ഒരു റിയാലിറ്റി ഷോയിൽ അതിഥി ആയി പോയി അവിടെ കണ്ട ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹിതൻ ആവുകയും ചെയ്തു. എങ്ങനെ ഒരു ന്യൂസ് ആണ് ബഹു കാലങ്ങളിൽ വന്നിരുന്നത് എന്ന ബാല പറഞ്ഞു. പക്ഷേ 15 അഭിമുഖങ്ങൾ ഞാൻ തന്നെ തിരുത്തൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും അവിടംകൊണ്ട് അവസാനിച്ചില്ല. പതിനാറാമത്തെ ന്യൂസ് മുതൽ അത് കേൾക്കാൻ ഒരുപാട് സുഖം ഉള്ളതുകൊണ്ട് ഞാൻ എല്ലാത്തിനും തലകുലുക്കി. ഇപ്പോൾ അമൃതയുമായി ഒന്നിക്കുന്നു എന്ന വാർത്ത സൃഷ്ടിക്കപ്പെടുകയാണ്.

ഫാൻസ് ഉൾപ്പെടുന്നവർ അത് വിശ്വസിക്കാൻ തയ്യാറാവുന്നു അവർ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഡിവോഴ്സ് നടക്കുന്ന നാൾ എത്രയും ഞാൻ നേരിട്ടത് എന്താണെന്ന് എന്റെ മാതാപിതാക്കൾ അനുഭവിച്ചത് എന്തെന്ന് ഞാനും മകളുമായി ഉള്ള ബന്ധം എന്തെന്ന് അവർക്ക് അറിയില്ല. എന്റെ വ്യക്തിപരമായ കാര്യം ആയതിനാൽ ഞാൻ മറ്റുള്ളവർ അറിയാൻ താല്പര്യപ്പെടുന്നില്ല. ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിയാവുന്നത് കൊണ്ടാണ് അവർ ഇത്രയും ഉത്കണ്ഠപ്പെടുന്നത് എന്നറിയാം. എനിക്ക് അവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപെടുന്നു.

ഞാൻ കച്ചവടം ചെയ്യപ്പെടുകയും ചെയ്തു. അവരുടെയൊന്നും പേര് പറയാൻ സാധിക്കുന്നില്ല. ഇപ്പോൾ എന്നെയും എന്നെ സ്നേഹിക്കുന്ന ആരാധകരെയും കച്ചവടം ആക്കണം. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിച്ചാലും അതിൽ നിന്നും ചിലർ പണം ഉണ്ടാകും. ഞങ്ങൾക്കും കുടുംബത്തിനും ഒരു വേദനിക്കുന്ന മനസ്സ് ഉണ്ടെന്ന് മനസ്സിലാക്കി എല്ലാവരും ഇതിൽ നിന്നും പിന്മാറണം. എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്തിപരമായ ജീവിതം ഉണ്ട്.

ഞാൻ ഒരു നല്ല നടൻ ആണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നിൽ നിന്നും പറിച്ചെടുത്ത് അപ്പോൾ ഞാൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ എനിക്ക് ഒരു സിനിമയിൽ അഭിനയിക്കണം എന്നുണ്ടെങ്കിൽ വേണമെങ്കിൽ എനിക്ക് സിനിമ നിർമ്മിക്കാം. പക്ഷേ ഞാൻ വെറും പൊള്ളയായി തോന്നും. ബാല പറയുന്നു.