മകള്‍ പാപ്പുവിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് ബാലയുടെ മറുപടി..!!

519

തെന്നിന്ത്യൻ നടൻ ബാല വിവാഹം ചെയ്തത് മലയാളിയായ ഗായിക അമൃതയെ ആയിരുന്നു. ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തിയ അമൃത സ്പെഷ്യൽ ഗസ്റ് ആയി എത്തിയ ബാലയുമായി പ്രണയത്തിൽ ആക്കുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതർ ആകുകയും ചെയ്തു.

എന്നാൽ ഒരു കുട്ടി കൂടി പിറന്നു കഴിഞ്ഞപ്പോൾ ഇരുവരുടെയും ദാമ്പത്യ ജീവിതം പിരിയുകയായിരുന്നു. മകൾ അമ്മ അമൃതക്ക് ഒപ്പം ആയപ്പോൾ ആകെ തകർന്നു പോയിരുന്നു ബാല. താരം പലപ്പോഴും അത് തുറന്നു പറയുകയും ചെയ്തിരുന്നു. വികാര ഭരിതനായിട്ടാണ് താരം ഇതിനെക്കുറിച്ചു ഇപ്പോൾ പറഞ്ഞത്.

ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. മോളുമായി എത്ര ക്ളോസ് ആണെന്നായിരുന്നു അവതാരികയുടെ ചോദ്യം കേട്ട ബാല കുറച്ചു സമയം വികാരനിര്ഭമായി ഇരുന്നു എന്നിട്ടു ആണ് മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അവൾക്കു വേണ്ടി എന്റെ ജീവൻ കൊടുക്കും അതിനു അപ്പുറത്തേക്ക് ഒന്നും പറയാനില്ല അവളെ കൂടെ നിർത്തണം.

രണ്ടായിരത്തിപത്തിലാണ് ബാലയും അമൃതയും വിവാഹം കഴിച്ചത് പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. തമിഴിലെ ഡോക്യൂമെന്ററി സംവിധായകൻ ജയകുറിന്റെയും ചെന്താമരയുടെയും മകൻ ആയിരുന്നു ബാല. ഇടപ്പള്ളി അമൃത വര്ഷിണിയിൽ ട്രാവൻകൂർ സിമെന്റ് ഉദ്യോഗസ്ഥൻ പി ആർ സുരേഷിന്റെയും ലൈലായുടേം മകളാണ് അമൃത ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് അമൃത ഗാനരംഗത്തേക്കു എത്തിയത്. ഇരുവരുടെയും വേർപിരിയൽ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു അമൃതയുടെ മാതാപിതാക്കൾ പോലും ഈ വേര്പിരിയലിനോട് യോചിച്ചിരുന്നില്ല. അവൾ വിവാഹം കഴിച്ചത് നേരത്തെയായിപ്പോയി ഇരുപത്തിയാറു വയസ്സിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലാരുന്നു എന്നായിരുന്നു പിന്നീട് അമൃതയുടെ അച്ഛൻ പറഞ്ഞത്.