നിർമാതാവിന്റെ ഭാര്യയുമായുള്ള ബാലയുടെ ഫോൺ കാൾ പുറത്ത്; സംഭവത്തെ കുറിച്ച് ബാലയുടെ പ്രതികരണം ഇങ്ങനെ..!!

815

ഒന്നര വർഷങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ നിർമാതാവിന്റെ ഭാര്യയുമായി ഫോൺ സംസാരിച്ച കോൾ ആണ് ഇപ്പോൾ നടൻ ബാലയുടേതായി ലീക് ആയിരിക്കുന്നത്. ഇത്രയും നാളുകൾക്ക് ശേഷം ഇത് പുറത്തു കൊണ്ടുവന്നത് തന്നെ തകർക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി ആണ് എന്നായിരുന്നു ബാല പറയുന്നത്. വീഡിയോ വഴിയാണ് ബാല പ്രതികരണം നടത്തിയത്.

‘ഇന്നലെ വൈകിട്ട് മുതൽ ചില വിവാദങ്ങൾ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതൽ എനിക്ക് ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.

ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോൾ സ്വയം സുരക്ഷയ്ക്കായി കോൾ റെക്കോർഡിങുകൾ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന കോൾ റെക്കോര്‍ഡിങ് ഇപ്പോൾ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്.

അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കിൽ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.

രജനികാന്തിനെ നായകനാക്കി എന്റെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഞാൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിലാൽ എന്ന ചിത്രത്തിലും ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാൻ പോകുന്നു.

അതിന്റെ ഭാഗമായി ബോഡി ബിൽഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020 ൽ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങൾക്ക് എനിക്ക് താൽപര്യമില്ല’ ബാല പറഞ്ഞു.