റോമക്ക് പിന്നാലെ ഭാഗ്യം നോക്കാൻ പേരിൽ മാറ്റം വരുത്തി ദിലീപും; പുതിയ പേര് ഇങ്ങനെ..!!

4860

മലയാളത്തിന്റെ ജനപ്രിയ നായകനായി തുടരുന്ന നടൻ ആണ് ദിലീപ്. ജീവിതത്തിൽ വലിയ വിവാദങ്ങൾ അതിജീവിച്ചു എങ്കിൽ കൂടിയും അതിനൊപ്പം സിനിമയിൽ തുടർ വിജയങ്ങൾ നേടാൻ ദിലീപിന് പോയ വർഷം കഴിഞ്ഞില്ല എന്ന് വേണം പറയാൻ. ഈശ്വര വിശ്വാസവും അതിലേറെ അന്ധവിസ്വാസങ്ങളും നിറഞ്ഞു നിൽക്കുന്ന മേഖലയാണ് സിനിമ ലോകം.

ഇപ്പോഴിതാ താരങ്ങൾ ജ്യോതിഷ പ്രകാരം പേരുകളിൽ മാറ്റവും വരുത്താറുണ്ട്. ഈ അടുത്ത കാലത്ത് പെരുമാറ്റിയ താരമാണ് റോമ പേരിനു അവസാനം എച്ച്‌ കൂടി താരം ചേർത്തു. ഇപ്പോഴിതാ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലും പേരിൽ മാറ്റം വരുത്തിയാണ് താരം എത്തുന്നത്. ദിലീപ് എന്ന എഴുത്തിൽ ഒരു ഐ കൂടി കൂടുതൽ ആണ് ഇപ്പോൾ. ദിലീപ് എന്ന് മാറ്റി ദിലീപ് എന്നാക്കിയിരിക്കുകയാണ് താരം. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ ആണ് താരത്തിന്റെ പോസ്റ്ററിൽ മാറ്റം കാണുന്നത്.