നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ..!!

384

എജിഎസ് സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ തമിഴ് നടൻ വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിജയിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വിജയുടെ ഏറ്റവും പുതിയ ചിത്രം ബിഗിൽ നിർമ്മിച്ചത് എജിഎസ് സിനിമാസ് ആണ്. മധുരയിലെ എജി‌എസ് സിനിമാസിന്റെയും ഫിലിം ഫിനാൻ‌സിയർ‌ അൻ‌ബു ചേലിയന്റെയും സ്വത്തുക്കളും ഉദ്യോഗസ്ഥർ‌ അന്വേഷിക്കുന്നുണ്ട്.

നെയ്‌വേലിയിലെ കടലൂരിനടുത്ത് മാസ്റ്റർ സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.