നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും കൂറുമാറി..!!

494

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും അനുകൂല മൊഴി. ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും കൂറുമാറുകയായിരുന്നു. കേസിൽ നേരത്തെ പോലീസിനോട് പറഞ്ഞ മൊഴി ബിന്ദു പണിക്കർ മാറ്റി പറയുകയായിരുന്നു.

ബിന്ദുവിനെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കൂറുമാറിയിരുന്നു.

തന്റെ അവസരങ്ങൾ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഇത് നിഷേധിക്കുകയായിരുന്നു.