നിങ്ങൾ ആ തെറ്റ് ഒരിക്കലും ചെയ്യരുത്; കുട്ടികളോട് ലൈംഗീക ആസക്തിയുള്ളവരാണ് നിറയെ; ജ്യോത്സന..!!

893

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളത്തിലെ പിന്നണി ഗാന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായികമാരിൽ ഒരാൾ ആണ് ജ്യോത്സന. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ്‌ പ്രശസ്തയായത്.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്. 2010 ൽ വിവാഹിതയായ ജ്യോത്സ്‌നക്ക് അഞ്ചു വർഷത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് കുഞ്ഞു പിറന്നത്. എന്നാൽ എല്ലാ മാതാപിതാക്കൾക്കും ആയി താരം ഇപ്പോൾ വികാരഭരിതമായ ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ ഫോട്ടോകളും വിഡിയോകളും ഷെയർ ചെയ്യുന്നത് ആസ്പദം ആക്കിയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുട്ടികളുടെ ടിക് ടോക് വിഡിയോകൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കൗതുകകരമായി തോന്നുന്നു എങ്കിൽ കൂടിയും അത് അത്ര നല്ല കാര്യം അല്ല എന്ന് ഗായിക പറയുന്നു. സോഷ്യൽ മീഡിയ നിറയെ കുട്ടികളോട് ലൈംഗീക ആസക്തി ഉള്ള ആളുകൾ ആണ്. താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ആണ്..

ഞാൻ സാധാരണയായി ഓരോ കാര്യത്തിലും അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷെ ഒരു അമ്മ എന്ന നിലയിൽ ഇത് എന്നെ വല്ലാതെ അലട്ടുന്നു. നമ്മൾ ഇതേക്കുറിച്ചു ചിന്തിക്കേണ്ടത് അല്ലെ..

കൊച്ചു കുട്ടികളുടെ ടിക് ടോക് വിഡിയോകൾ ധാരാളം ആയി കാണാറുണ്ട്. എനിക്ക് വളരെ അത്ഭുതം തോന്നുന്നു. ചിലത് വളരെ ക്യൂട്ട് ആണ്. ചിലത് അവരുടെ പ്രായത്തെയും അതിനനുസരിച്ചു ഉള്ളതിനേക്കാൾ കൂടുതൽ വികാരം ആണ് ഉള്ളത്. എന്നാൽ അതീവ ഗൗരവത്തോടെ തന്നെ പറയുന്നു അത് ക്യൂട്ട് അല്ല. കുട്ടികളോട് ലൈംഗീക ആസക്തി ഉള്ളവർ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ. കുട്ടികൾ കുട്ടികൾ ആയി തന്നെ ഇരിക്കട്ടെ..