എന്ത് കറക്റ്റ് അളവിൽ കൊടുക്കണമെന്ന് മഞ്ജുവിനറിയാം; കാവ്യാ മാധവനൊക്കെ മികച്ച നടിയാണെങ്കിൽ കൂടിയും; ഇർഷാദ് പറയുന്നു..!!

1665

മലയാള സിനിമയിൽ ദിലീപുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തതോടെ മഞ്ജു വാര്യർ എന്ന അഭിനയേത്രി മികച്ച അഭിനയം കാഴ്ച വെക്കുന്ന സമയത്ത് തന്നെ മലയാളം സിനിമയിൽ നിന്നും വിടപറയുകയായിരുന്നു.

തുടർന്ന് നീണ്ട ഒരു പതിറ്റാണ്ടിൽ ഏറെ കഴിയുമ്പോൾ ദിലീപുമായി വേർപിരിഞ്ഞ താരം വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്നിങ്ങോട്ട് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ പദവിയിൽ എത്തി നിൽക്കുകയാണ് താരം. ഇപ്പോഴിതാ നടൻ ഇർഷാദ് കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

‘മഞ്ജു എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്തിന് ഇങ്ങനെ പറയുന്നു. എവിടെ കറക്ട് അളവില്‍ എന്താണ് കൊടുക്കേണ്ടതെന്ന് മഞ്ജുവിന് കൃത്യമായി അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല.

എന്നാല്‍ അത് കൊണ്ട് മറ്റ് നടികള്‍ മോശമാണെന്ന് അല്ല ഞാന്‍ പറഞ്ഞത്. മഞ്ജു പോലും അറിയാത്ത ദൈവികമായ ഒരു കഴിവാണത്. നമ്മുടെ നായികമാരെന്നും മോശമല്ല. കാവ്യ മാധവനടക്കം. മഞ്ജു വാര്യരാണോ ഇഷ്ടപ്പെട്ട നടി എന്ന അവതാരകയുടെ ചോദ്യത്തിന് എന്റെ കാലഘട്ടത്തില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യര്‍ തന്നെയാണെന്ന്’ ഇര്‍ഷാദ് പറയുന്നു.