നടി സംവൃത സുനിലിന് വീണ്ടും കുഞ്ഞു പിറന്നു; ആഘോഷം പങ്കുവെച്ച് താരം; ഫോട്ടോസ് കാണാം..!!

619

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടർന്ന് ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ താരം മലയാളത്തിൽ ചെയ്തു. 2012 ൽ അഖിൽ ജയരാജിനെ വിവാഹം ചെയ്തതോടെ അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് അഭിനയ ലോകത്തിൽ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സംവൃത രണ്ടാമതും അമ്മയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത പറയുന്നു. ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പുറത്ത് വിട്ടിരുന്നു.

കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല. എന്തായാലും താരദമ്പതികള്‍ക്ക് ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. വൈകാതെ കുഞ്ഞതിഥിയുടെ ഫോട്ടോസ് പുറത്ത് കാണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുമുണ്ട്.