എനിക്ക് വിഷമങ്ങൾ വന്നാൽ ഭർത്താവിനെ ചീത്ത വിളിച്ചു തീർക്കും; മറ്റുള്ളതൊക്കെ ഗ്ലാമറിന് വേണ്ടി പറയുന്നത്; ശീലു എബ്രഹാം..!!

874

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് 5 അടി 9 ഇഞ്ച് ഉയരമുള്ള ഷീലു എബ്രഹാം. പുതിയ നിയമം എന്ന ചിത്രത്തിൽ പോലീസ് വേഷങ്ങളിൽ ഷീലു എബ്രഹാം തിളങ്ങിയത് ഈ ഉയരവും ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാനുള്ള ശീലുവിന്റെ കഴിവുമാണ്‌.

ഭരണങ്ങാനത്ത് ജനിച്ച ഷീലു പ്രശസ്ത നിർമാതാവും വിദേശ മലയാളിയും കൂടിയായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി ജയറാം എന്നിവർക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുള്ള താരം, ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ജീവിതത്തിൽ ഏതെങ്കിലും സാഹചര്യം കൊണ്ട് ഡൌൺ ആയി പോയാൽ ഓൺ ആകാൻ എന്താണ് ചെയ്യുന്നത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്.

ഷീലു എബ്രഹാം മറുപടി നൽകിയത്.

സങ്കടങ്ങളും വിഷമങ്ങളും വന്നാൽ ഞാൻ എന്റെ ദേഷ്യം തീർക്കുന്നത് ഭർത്താവിനോടാണ്. അദ്ദേഹം ഭയങ്കര കൂൾ ആണ് എന്നും ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞു ചൂടായി കഴിഞ്ഞാൽ പിന്നെ ഒക്കെ ആകും എന്നും അല്ലാതെ മ്യൂസിക്ക് കേൾക്കുക, ടിവി കാണുക എന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യം കാര്യം അല്ല എന്നും അതൊക്കെ ചുമ്മാ ഗ്ലാമറിന് വേണ്ടി പറയുന്നത് ആണ്. പാട്ടുകൾ കേട്ടാൽ നമ്മൾ വീണ്ടും സങ്കടം കൂടുകയല്ലേ ഉള്ളൂ എന്നും ഷീലു എബ്രഹാം ചോദിക്കുന്നു.