53 വയസ്സായിട്ടും ജീവിതത്തിൽ കുഞ്ഞുവേണ്ടന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി വിജയശാന്തി..!!

5309

യുവതുർക്കി എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് വിജയശാന്തി. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലും താരം അഭിനയിച്ചുട്ടുണ്ട്. നിരവധി അന്യഭാഷാ ചിത്രങ്ങളിൽ വേഷം ചെയ്ത താരം വിവാഹം കഴിഞ്ഞിട്ടും ഏറെ കാലമായി കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനത്തിൽ ആണ്. എന്നാൽ ആ കാരണം താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

80 – 90 കളിൽ നിറഞ്ഞു നിന്ന താരം നിരവധി ആക്ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം താരം സിനിമയിൽ തിരിച്ചെത്തുകയാണ്. 13 വർഷത്തിന് ശേഷം ആണ് താരം തിരിച്ചെത്തുന്നത്. പ്രൊമോഷൻ പരിപാടികളും താരം സജീവം ആണ്. ഇപ്പോൾ മോഹൻലാലിനൊപ്പം ബിഗ് ബ്രദർ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ജീവിതത്തിൽ നിർണായകമായ ഒരു തീരുമാനം എടുത്തതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ ശ്രീനിവാസ് പ്രസാദ് ആണ് വിജയശാന്തിയുടെ ഭർത്താവ്.

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും താൻ ഭർത്താവും കൂടി ഒന്നിച്ച് എടുത്ത തീരുമാനം ആണ് തങ്ങൾക്ക് കുട്ടികൾ വേണ്ട എന്നുള്ളത്. ബിജെപി പ്രവർത്തക കൂടിയായ വിജയശാന്തി പൊതു പ്രവർത്തനത്തിനും സാമൂഹിക ജീവിതത്തിനും ആണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ ഭർത്താവ് അതിനെ പിന്തുണക്കുകയായിരുന്നു.

തമിഴ് നാട്ടിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയായ ജയലളിതയാണ് തന്റെ പ്രചോദനം എന്നും അവർക്കും കുട്ടികൾ ഇല്ലല്ലോ എന്നും വിജയശാന്തി പറയുന്നു.