വാഹന ലോണ്‍ അടച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ .

872

 

വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ rc ബുക്കില്‍ hypothetication ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടായിരിക്കും .ഇത് നീക്കം ചെയ്തില്ലെങ്കില്‍ പിന്നീട്  വാഹനം വില്‍ക്കാന്‍ സാധിക്കാതെ വരും .ലോണ്‍ അടച്ച സ്ഥാപനത്തില്‍ നിന്നും അവസാന അടവ് തീര്‍ന്നു കഴിയുമ്പോള്‍ ഒരു മാസത്തിനുള്ളില്‍ noc certificate വീട്ടില്‍ വരും .വരാന്‍  വൈകിയാല്‍  ഉപഭോക്ത്ര കോടതിയില്‍ പരാതി നല്‍കുക .തീര്‍ച്ചയായും ലഭിക്കും . M എന്ന അക്ഷരത്തില്‍ തുടങ്ങുന്ന  പ്രമുഖ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് ലേഖകന്‍ (ഞാന്‍) ലോണ്‍  എടുത്തത് .എല്ലാ അടവിനും ശേഷം NOC  വീട്ടില്‍ വരാന്‍ വൈകിയപ്പോള്‍ അവരുടെ ജോലിക്കാരനോട് ചോദിച്ചപ്പോള്‍ 2000 രൂപ പിന്നെയും ഫൈന്‍ ഉണ്ടെന്നു കള്ളം പറഞ്ഞു .പക്ഷെ ഞാന്‍ അത് അടച്ചില്ല .കൃത്യം 20 ദിവസം കഴിഞ്ഞപ്പോള്‍ NOC താനെ പോസ്റ്റില്‍ വീട്ടില്‍ വന്നു .ഒരുപാട് പാവങ്ങളെ M ഗ്രൂപ്പ്‌ ലെ ജീവനക്കാര്‍ വഞ്ചിക്കുന്നതു കണ്ടപ്പോള്‍ ഇങ്ങനെ പോസ്റ്റ്‌ ഇടണമെന്ന് തോന്നി .

NOC കിട്ടിയാലും നമ്മള്‍ കൊടുത്ത ചെക്ക്‌ ലീഫ് അവര്‍ തിരിച്ച് തരില്ല .NOC കിട്ടിയാല്‍ 90 ദിവസത്തിനുള്ളില്‍

വായ്പ നല്‍കിയ ധനകാര്യസ്ഥാപനത്തില്‍ നിന്ന് വാഹനത്തിന്റെ കടബാധ്യത തീര്‍ന്നതായി കാണിച്ചുളള കത്തും പൂരിപ്പിച്ച ഫോം 35 (രണ്ടെണ്ണം) ഉം , ആര്‍ സി ബുക്ക് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് , പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളും നിശ്ചിത ഫീസും ( 175 രൂപ) വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ നല്‍കണം. വായ്പാകാര്യം നീക്കം ചെയ്ത ആര്‍സി ബുക്കും സമര്‍പ്പിച്ച മറ്റു രേഖകളും വാഹനഉടമയുടെ പേരില്‍ തപാലില്‍ അയയ്ക്കും. അതിനായി നാല്‍പ്പത് രൂപയുടെ സ്റ്റാംപ് പതിച്ച , മേല്‍വിലാസവും ഫോണ്‍ നമ്പരും എഴുതിയ കവര്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്