ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് 32 കാരൻ; ഐശ്വര്യയ്ക്ക് എതിരെ ആരോപണവുമായി യുവാവ് രംഗത്ത്..!!

4650

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് തന്റെ അമ്മയാണ് എന്നുള്ള അവകാശ വാദവുമായി ആന്ധ്രാ സ്വദേശിയായ 32 വയസുള്ള സംഗീത് കുമാർ രംഗത്ത്. ഇതിനു മുമ്പും പല താരങ്ങൾക്കും എതിരെ ഇത്തരത്തിൽ ഉള്ളത് ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്ത ആയിരുന്നു. ലണ്ടനിൽ നിന്നും ഐ വി എഫ് ചികിത്സയിൽ കൂടിയാണ് താൻ ജനിച്ചത് എന്നായിരുന്നു യുവാവ് പറയുന്നത്. ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ 1988 ലാണ് താന്‍ ജനിക്കുന്നത്. എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത്.

ശേഷം എന്റെ അച്ഛന്‍ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. അതേ സമയം എന്റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചതായും അത് തെളിയിക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ലെന്നും സംഗീത് കുമാര്‍ പറയുന്നു.

ഇപ്പോൾ അമ്മക്കൊപ്പം താമസിക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നു സംഗീത് പറയുന്നു. നേരത്തെയും സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ കൂടിയും ഐശ്വര്യയും കുടുംബവും ഇത്തരത്തിൽ ഉള്ള ആരോപങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.