ബിഗ് ബോസ്സിലെ റിയൽ കിംഗ് രജിത് കുമാറല്ല; എലീന പടിക്കൽ പറയുന്നത് ഇങ്ങനെ..!!

966

ഏറെ ആരാധകർ ഉണ്ടായിരുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. കൊറോണ വ്യാപന ഭീതി ഉണ്ടായതോടെ ഷോ പാതി വഴിയിൽ നിർത്തുക ആയിരുന്നു. തുടർന്ന് വെളിയിൽ എത്തിയ താരങ്ങൾ തങ്ങളുടെ അനുഭവങ്ങളും ഇഷ്ടങ്ങളും എല്ലാം പങ്കുവെച്ചിരുന്നു.

എല്ലാവരും തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത് കൊണ്ട് തന്നെ തങ്ങളെ ഇത്രയും കാലം പിന്തുണ തന്ന പ്രേക്ഷകർക്ക് നന്ദി അറിയിച്ചു എത്തിയിരുന്നു. അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ മത്സരാർത്ഥികൾ ഒരാൾ ആയ എലീന പടിക്കൽ ഷെയർ ചെയ്തത്.

കൂടാതെ വിഡിയോയിൽ കൊറോണ വ്യാപിക്കുന്നത് വീട്ടിൽ തന്നെ ഇരിക്കാനും താരം ആഹ്വനം ചെയ്യുന്നുണ്ട്. ഇതിനെ താഴെ ആയിരുത്തോളം കമെന്റുകൾ ആണ് എത്തിയത്. കൂടുതൽ ആളുകൾ ചോദിച്ചത് രജിത് കുമാറിനെ കുറിച്ച് ആയിരുന്നു. അദ്ദേഹം പൊളി ആണെന് ആയിരുന്നു എലീനയുടെ മറുപടി. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആശയങ്ങൾ ഉള്ള ആൾ ആണ് രജിത് എന്നും എലീന പറയുന്നു. ആരാണ് ബിഗ് ബോസിലെ റിയല്‍ കിംഗ് എന്നായിരുന്നു വേറൊരു ആരാധകന്റെ ചോദ്യം.

അത് ഒരേയൊരു മോഹന്‍ലാല്‍, ലാലേട്ടന്‍ എന്നായിരുന്നു എലീനയുടെ ഉത്തരം. തന്റെ പോസ്റ്റിന് താഴെ കമന്റിട്ട എല്ലാവര്‍ക്കും രസകരമായ രീതിയില്‍ തന്നെ എലീന മറുപടി കൊടുത്തിരുന്നു. എന്നാൽ എലീനക്കും കിടിലം ഉപദേശങ്ങൾ ആരാധകർ നൽകി. അതിൽ ഒന്ന് പൊതു സ്ഥലങ്ങളിൽ തുപ്പരുത് എന്നുള്ളത് ആയിരുന്നു. ബിഗ് ബോസിനുള്ളിലെ ഒരു സംഭവത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് ആരാധകര്‍ ഇത്തരം കമന്റുകള്‍ നല്‍കിയത്.

ബിഗ് ബോസ് നല്‍കിയ കോടതി മുറി എന്ന ടാസ്‌കിനിടെയാണ് പരസ്യമായി എലീന കോടതിയ്ക്കുള്ളില്‍ തുപ്പിയത്. രജിത്തിനെയും സുജോയെയും അലവലാതികള്‍ എന്ന് വിളിച്ചെന്ന് മറ്റുള്ളവര്‍ പ്രചരിപ്പിച്ച സംഭവത്തെ കുറിച്ചുള്ള പരാതിയുമായിട്ടായിരുന്നു എലീന കോടതിയിലെത്തിയത്.

സാക്ഷികളെ വിസ്തരിക്കുന്നതിനിടെ അലക്‌സാന്‍ഡ്ര അടക്കമുള്ളവര്‍ പറഞ്ഞത് ഇഷ്ടപെടാതെ വന്നതോടെയാണ് തന്റെ പ്രതിഷേധമെന്നവണ്ണം എലീന തുപ്പിയത്. ആ കാര്യങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കുമ്പോൾ തനിക്ക് ഉണ്ടായ അബദ്ദം ആണെന്ന് എലീന മറുപടിയായി പറഞ്ഞു.