ശെരിക്കും അമല പോളിന്റെ രണ്ടാം വിവാഹം നടന്നോ; വിവാദങ്ങൾക്ക് മറുപടിയുമായി അമല രംഗത്ത്..!!

563

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിൽ സഹ നടിയായി എത്തിയ അമലക്ക് സിനിമ വിജയം ആയി എങ്കിൽ കൂടിയും പിന്നീട് വലിയ അവസരങ്ങൾ മലയാളം സിനിമയിൽ നിന്നും ലഭിച്ചില്ല. തുടർന്ന് മൈന എന്ന തമിഴ് ചിത്രത്തിൽ കൂടി ആയിരുന്നു അമല പോൾ എന്ന കൊച്ചിക്കാരിയെ സിനിമ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

തെന്നിന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന നടിയായി മാറിയ അമല തുടർന്ന് തമിഴ് സംവിധായൻ വിജയ് ആയി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ ആ ബന്ധം അതികം നാൾ നീണ്ടു നിന്നില്ല. തുടർന്ന് കുറച്ചു നാളുകൾക്കു മുന്നേ ആണ് അമല പോൾ വീണ്ടും വിവാഹിതയായി എന്ന വാർത്തകളും അതോടൊപ്പം ചിത്രങ്ങളും എത്തിയത്.

എന്നാൽ അതിന്റെ സത്യാവസ്ഥ താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ്. ത്രോബാക്ക് എന്ന ഹാഷ്ടാഗോടെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഭവ്‌നിന്ദര്‍ പങ്കുവെച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടം ഒരുക്കിയത്. എന്നാല്‍ പിന്നാലെ പേജില്‍ നിന്നും ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ അമലയും ഭവ്‌നിന്ദറും നേരത്തെ തന്നെ വിവാഹിതര്‍ ആയെന്നും പിന്നീട് വേര്‍ പിരിഞ്ഞു എന്നും ഗോസിപ്പുകള്‍ പരന്നു.

ഇപ്പോള്‍ തന്റെ പേരില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് നടി തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ് അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും’ അമല വ്യക്തമാക്കുന്നു.