അവന്റെ കാമം തീർക്കാൻ മാത്രമുള്ളതാണ് അവൾ; കന്നുകാലികളോട് എന്ന പോലെയാണ് പുരുഷൻ സ്ത്രീയോട് പെരുമാറുന്നത്; അമല പോൾ..!!

472

സിനിമയിൽ അഭിനയ മികവ് കൊണ്ടും ഗ്ലാമർ കൊണ്ടും തിളങ്ങിയതിന് ഒപ്പം തന്നെ വിവാദങ്ങളും ഒട്ടേറെ വാങ്ങി കൂട്ടിയിട്ടുണ്ട് അമല പോൾ. പ്രണയവും വിവാഹവും വേർപിരിയലും ഒക്കെങ്ങനെ തന്നെ ആയിരുന്നു. ആൾ കൂട്ടാതെ നിർമ്മിക്കുന്ന ഫാക്ടറി ആയി സ്ത്രീകളെ കാണരുത് എന്നാണ് അമല പോൾ പറയുന്നത്. ദി ബുക്ക് ഓഫ് വുമൺ എന്ന പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു അമലയുടെ പോസ്റ്റ്.

‘ദ പ്രൊഫറ്റി’ലെ എല്ലാ മികച്ച ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, യാഥാര്‍ത്ഥ്യം എന്നിവയെകുറിച്ചെല്ലാം അവര്‍ ചോദിച്ചു. ദൈവത്തെ കുറിച്ചല്ല, തത്വചിന്തകളെ കുറിച്ചല്ല, പച്ചയായ ജീവിത്തതെ കുറിച്ചായിരുന്നു അത്.

എന്തു കൊണ്ടാണ് ഈ ചോദ്യങ്ങളെല്ലാം സ്ത്രീകളില്‍ നിന്നുണ്ടാകുന്നത്, പുരുഷന്മാരില്‍ നിന്നുണ്ടാകാത്തത്? എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്പത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം ഉപരി അവള്‍ ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അഭിമുഖീകരിക്കുന്നു.

നൂറ്റാണ്ടുകളായി സ്ത്രീ വേദനയില്‍ ജീവിക്കുന്നവളാണ്. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ് ചിലപ്പോള്‍ അവളെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാറില്ല. കഴിക്കുന്നതെല്ലാം ഛര്‍ദ്ദിച്ച് ക്ഷീണിതയാണ് അവള്‍ എന്നും. ഒമ്പത് മാസം വളര്‍ന്ന്, ഒരു കുഞ്ഞിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണത്തിന് തുല്യമാണ്.

ഒരു ഗര്‍ഭധാരണത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുമ്പ് തന്നെ അവളുടെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും. ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കാനുള്ള ഫാക്ടറിയായ് പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മ്മം എന്നാണ് കരുതുന്നത്.

പുരുഷന്മാര്‍ എന്താണ് ചെയ്യുന്നത്? അവന്‍ അവളുടെ വേദനകളില്‍ പങ്കാളിയാകുന്നില്ല. ഒമ്പത് മാസവും അവള്‍ വേദനയിലാണ്. പ്രസവസമയത്തും അവള്‍ വേദന അനുഭവിക്കുന്നു. പുരുഷന്മാര്‍ എന്താണ് ആ സമയങ്ങളില്‍ ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീര്‍ക്കാന്‍ മാത്രമാണ് അവന്‍ അവളെ ഉപയോഗിക്കുന്നത്. അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് അയാള്‍ക്ക് ഒട്ടും ആശങ്കയില്ല.

എന്നിട്ടും അയാള്‍ പറയുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. അവന്‍ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. പുരുഷന്മാരുടെ സ്‌നേഹം വെറും പൊള്ളയാണ്. കന്നുകാലികളോട് എന്ന പോലെയാണ് അവന്‍ അവളോട് പെരുമാറുന്നത്.