വാഴയില പൊതിഞ്ഞു വസ്ത്രങ്ങളാക്കി അനിഖ സുരേന്ദ്രൻ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകർ..!!

742

മലയാളത്തിൽ മികച്ച അഭിനയ മികവുള്ള ബാലതാരങ്ങളിൽ ഒരാൾ ആണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ സൂപ്പർ താര ചിത്രങ്ങളിൽ ബാലതാരമായി എത്തിയിട്ടുള്ള അനിഖ മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അനിഖ പങ്കു വെച്ച പുത്തൻ ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

മഹാദേവൻ തമ്പി എടുത്ത ചിത്രങ്ങളിൽ താരം വാഴയില വസ്ത്രങ്ങൾ ആക്കി ആണ് എത്തിയിരിക്കുന്നത്. ശരീരം മുഴുവൻ വാഴയിലയിൽ പൊതിഞ്ഞ രീതിയിൽ എത്തിയ അനിഖ തലയിലും കയ്യിലും വാഴ പൂക്കൾ കൂടിയിട്ടുണ്ട്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് അനിഖ സുരേന്ദ്രൻ. ജയറാം നായകൻ ആയി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ആണ് അനിഖ എന്ന താരം ശ്രദ്ധ നേടുന്നത്.

മലയാളത്തിൽ കൂടാതെ തമിഴിലും ശ്രദ്ധ നേടിയ ബാലതാരം ആണ് അനിഖ. തല അജിത്തിനൊപ്പം എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അഭിനയിച്ച താരം തുടർന്ന് വർഷങ്ങൾക്ക്‌ ശേഷം വിശ്വാസം എന്ന ചിത്രത്തിലും അജിത്തിനൊപ്പം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവം ആണ് മറ്റുതാരങ്ങളെ പോലെ അനിഖയും. കൂടാതെ താരം നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്.

എന്നാൽ 15 വയസ്സ് മാത്രം പ്രായം ഉള്ള അനിഖ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് കീഴെ പോലും മോശം കമെന്റുകൾ ഇടുന്ന ആളുകളെ വൈകൃതങ്ങൾ എത്ര വലുതാണ് എന്നാണ് മോഡലും നടിയുമായ അഭിരാമി വെങ്കിടാചലം പറയുന്നത്. 15 വയസുള്ള അനിഖയുടെ പോസ്റ്റിന് കീഴെ ഇത്തരത്തിലുള്ള കമന്റ് വരുന്നു എങ്കിൽ കുട്ടികളെ പോലും വെറുതെ വിടാത്ത സോഷ്യൽ മീഡിയ എന്നാണ് താരം വിമർശനമായി പറഞ്ഞത്.

കംമെന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ആണ് അഭിരാമി ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടത്. കൃത്യമായി ഇത് എല്ലാ സൈബർ ബുളളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആൾക്കാരെ കാണുമ്പോൾ ലജ്ജ തോന്നുന്നു. എന്നിട്ട് അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു. അഭിരാമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം അഭിരാമിയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സമാനമായ അനുഭവത്തിലൂടെ പലരും കടന്നുപോകുന്നതായി നടിയുടെ പോസ്റ്റിന് താഴെ കമെന്റുകൾ വന്നു.