വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ എന്നെയും കാത്ത് നില്‍ക്കുമായിരുന്നു; ഞാന്‍ ഇഷ്ടക്കേട് അറിയിച്ചതോടെ സംഭവിച്ചത് ഇങ്ങനെയാണ്; അനു സിതാര പറയുന്നു..!!

615

2013 ൽ ഇറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടിയാണ് അനു സിതാര എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു.

എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു. അഭിനയത്തിനൊപ്പം മികച്ച നർത്തകി കൂടിയാണ് അനു സിതാര. 2015 ൽ ആണ് ഫാഷൻ ഫോട്ടോ ഗ്രാഫർ ആയ വിഷ്ണുവിനെ അനു സിതാര പ്രണയിച്ചു വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ ശോഭിച്ച നായിക നിരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് ഇരിക്കുന്ന താരം ആണ് അനു സിതാര.

വെറും വീട്ടമായായി ജീവിക്കേണ്ട തനിക്ക് അഭിനയ ലോകത്തിലേക്ക് എത്തിച്ചത് ഭർത്താവ് വിഷ്ണു എന്നാണ് അനു പറയുന്നു. ഇരുവരും തമ്മിൽ ഉണ്ടായ പ്രണയത്തിന്റെ കഥ അനു സിതാര പറയുന്നത് ഇങ്ങനെ..

ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു.

ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച് അച്ഛനെ. എന്നാല്‍ വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്.

ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല.

അത് എന്നില്‍ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു.