അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണം എന്നിട്ട് സൂര്യയുടെ ഭാര്യ ആവണം; അനുശ്രീയുടെ ആഗ്രഹം ഇങ്ങനെ..!!

1010

മലയാളത്തിലെ യുവ നായികമാരിൽ പ്രധാനിയാണ് അനുശ്രീ. അനുശ്രീ നായികയായി എത്തുന്ന ചിത്രം പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് താരം ഏത് വേദിയിൽ എത്തിയാലും പറയുന്ന തന്റെ ആരാധന പുരുഷനായ സൂര്യയെ വീണ്ടും വാചാലയായത്.

അടുത്ത ജന്മത്തിൽ തനിക്ക് സൂര്യയുടെ ഭാര്യ ആകണം എന്നാണ് താരം പറയുന്നത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ,

“സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുന്നേല്‍ക്കും. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അടുത്ത ജന്മത്തില്‍ എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കെട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല.”

സൂര്യക്കൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മറ്റെല്ലാം ഉപേക്ഷിച്ച് പോവും. ഭയങ്കര ആഗ്രഹമാണ്. പ്രോഗ്രാമിനൊക്കെ പോയപ്പോള്‍ സൂര്യയെ കണ്ടിട്ടുണ്ട്. സൂര്യ അതിഥിയായി എത്തുന്ന പല ചാനൽ പ്രോഗ്രാമിലും തന്നെ വിളിക്കാറുണ്ട് എങ്കിൽ കൂടിയും താൻ പോകാറില്ല തന്നെ ആരാധികയായി കാണുന്നതിനേക്കാൾ ഉപരി ഒരു ആര്ടിസ്റ് ആയി സൂര്യ ആദ്യം കാണുന്നത് ആണ് തനിക്ക് ഇഷ്ടം എന്നും അനുശ്രീ പറയുന്നു.