മോഹൻലാലിന് എതിരെ വിരൽ ചൂണ്ടി, അലൻസിയർ വിശദീകരണം നൽകണം..!!

1034

ഏറെ വിവാദങ്ങൾക്ക് ഇപ്പുറമാണ് മോഹൻലാൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ എത്തിയത്. എന്നാൽ തന്നെ എതിർത്തവർക്ക് എതിരെ മോഹൻലാൽ തന്റെ പ്രസംഗത്തിലൂടെയാണ് മറുപടി നൽകിയത്. എന്നാൽ മോഹൻലാൽ പ്രസംഗ വേളയിൽ നടൻ അലൻസിയർ തോക്ക് ചൂണ്ടുന്നത് പോലെ വിരൽ കൊണ്ട് കാണിച്ചിരുന്നു.

ഇപ്പോൾ വിരൽ ചൂണ്ടിയതിന്റെ വിശദീകരണം തേടിയിരിക്കുകയാണ് താര സംഘടന. അലൻസിയർ വിരൽ ചൂണ്ടിയത് വിവാദമായത് കൂടിയാണ് അമ്മ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. മോഹൻലാൽ ആണ് ഇപ്പോൾ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ്.

സംഭവത്തില്‍ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരുന്നു. വിരല്‍ ആയിരുന്നു അലന്‍സിയാറുടെ സിംബോളിക് തോക്ക്. വിരല്‍ പ്രയോഗങ്ങള്‍ പലതാണെന്നും അഭിനയം പഠിച്ചവര്‍ക്ക് അത് മനസ്സിലാക്കാമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.