ദുരിതപെയ്ത്ത്; കേരളത്തിന് 25 ലക്ഷം രൂപ നല്‍കി കമല്‍ഹാസന്‍, സൂര്യയും കാര്‍ത്തിയും കൂടി 25 ലക്ഷം

589

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.

ദുരിതബാധിതരെ സഹായിക്കാന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ തമിഴ് ജനതയോടും തന്റെ പാര്‍ടിയായ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരോടും കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പ്രമുഖരാണ് ഇതിനോടകം സംഭാവന നല്‍കിയത്. തമിഴ് സൂപ്പര്‍ താരം സൂര്യയും സഹോദരനും ചലച്ചിത്ര താരവുമായ കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.