പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ് എന്ന നിലയിൽ ആണ് സംവിധായകൻ ആഷിക് അബുവിന്റെ നേതൃത്വത്തിൽ കരുണ എന്ന മ്യൂസിക് പ്രോഗ്രാം സംഘടിപ്പിച്ചത്. എന്നാൽ 2019 നവംബര് 1 നടത്തിയ പരിപാടി വമ്പൻ വിജയം ആണെന്ന് അന്ന് സംഗീത സവിധായകനും കരുണ പ്രവർത്തകരിൽ ഒരാളുമായ ബിജിപാൽ പറഞ്ഞിരുന്നു.
എന്നാൽ അതിനു ശേഷം പരിപാടിയിൽ പ്രോഗ്രാം ചെയ്ത ആരും തന്നെ പണം കൈപ്പറ്റാതെ ഇരുന്നിട്ടും ഇരുവരെയും കരുണ നടത്തിയ സംഗീത നിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ബിജെപി സന്ദീപ് വാര്യർ ഈ സംഭവം ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചത്. പരസ്യമായ ആക്രമണങ്ങൾ നടന്നപ്പോൾ പ്രതികരണവുമായി ഇപ്പോൾ എം പി ഹൈബി ഈഡനും എറണാകുളം കളക്ടർ എസ് സുഹാസും രംഗത്തേക്ക് എത്തിയിരിക്കുകയാണ്. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് എസ് സുഹാസ് വ്യക്തമാക്കി.
അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് അദ്ദേഹം കത്തുനൽകി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആഷിഖ് അബുവും ഹൈബി ഈഡൻ എംപിയും തമ്മിലുള്ള പോരും മുറുകുകയാണ്.
തട്ടിപ്പ് തന്നെയാണ് നടന്നതെന്ന ഹൈബിയുടെ വാദം തെളിയിക്കാൻ ആഷിഖ് വെല്ലുവിളിച്ചിരുന്നു. ഇതിന് തെളിവ് സഹിതം പുറത്തുവിട്ടാണ് ഹൈബി തിരിച്ചടിച്ചത്. സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞ ശേഷമാണ് ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ സംഘാടകർ രണ്ടുദിവസം മുൻപ് കൈമാറിയത്. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല.
കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് ഹൈബി പരിഹസിച്ചിരുന്നു.