സർക്കാർ ജോലി നേടുന്നവർ പലരും മനസ്സിൽ കാണുന്ന ഒന്നാണ് വാർദ്ധക്യം കൂടി സേഫ് ആയി മാറ്റുക എന്നുള്ളത്. സർക്കാർ ജോലിയിൽ അല്ലാത്തവർക്ക് സാധാരണ ജോലി ചെയ്യുന്നവർക്കും കൂലി പണി എടുക്കുന്നവർക്കും അടക്കം ഇനി പെൻഷൻ വാങ്ങാൻ കഴിയും.
കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് അടൽ പെൻഷൻ യോജന എന്നുള്ളത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് ആണ് ഇതിൽ ജോയിൻ ചെയ്യാൻ കഴിയുക. മാസം 1000 രൂപ മുതൽ 5000 വരെ പെൻഷൻ ലഭിക്കും. ഇതിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാം,
നമ്മൾ മാസത്തിൽ അടക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ആണ് നമുക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുക. 18 വയസ്സ് ഉള്ള ഒരാൾ മാസം 42 രൂപ വെച്ച് 42 വർഷം അടക്കുന്ന എങ്കിൽ 60 വയസിനു ശേഷം നമുക്ക് 1000 രൂപ വെച്ച് പെൻഷൻ ലഭിക്കും. തുടർന്ന് നമ്മൾ മരിക്കുക ആണെങ്കിൽ നമ്മുടെ പങ്കാളിക്ക് ഈ തുക തുടർന്ന് പെൻഷൻ ലഭിക്കുകയും അയാളുടെ കാലശേഷം നോമിനിക്ക് 170000 രൂപ ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഫോം പൂരിപ്പിക്കുമ്പോൾ തന്നെ ഭർത്താവ് ആണ് ചെയ്യുന്നത് എങ്കിൽ ഭാര്യയെ നോമിനിയായി വെക്കാൻ കഴിയും തുടർന്ന് ഇരുവരുടെയും കാലത്തിനു ശേഷം മക്കൾക്ക് നോമിനിയായി വെക്കുക ആൾക്ക് 170000 രൂപ ലഭിക്കുകയും ചെയ്യും. 20 വയസ്സ് ഉള്ള ആൾ ആണെങ്കിൽ 40 വർഷം 50 രൂപവെച്ചു മാസം അടക്കണം. 25 വയസ്സ് ഉള്ള ആൾ ആണെങ്കിൽ 35 വർഷം 76 രൂപ വെച്ച് അടക്കണം.
30 വയസ്സ് ഉള്ള ആൾ 116 രൂപ 30 വർഷം 35 വയസ്സ് ഉള്ളയാൾ 181 രൂപ 25 വർഷം 40 വയസ്സ് ഉള്ള ആൾ 20 വർഷം 291 രൂപ മാസം അടക്കണം. 2000 രൂപയാണ് മാസം കിട്ടേണ്ടത് എങ്കിൽ ഇങ്ങനെ മാസം അടക്കണം. 3000 കിട്ടണം എങ്കിൽ ഈ ടേബിൾ പ്രകാരം ഉള്ള തുക മാസം അടക്കണം.
4000 വും 5000 കിട്ടണം എങ്കിൽ ഇങ്ങനെ മാസം നിങ്ങൾ അടക്കണം. പെൻഷൻ പൈസ കൂടുന്നതിന് അനുസരിച്ചു നോമിനിക്ക് ലഭിക്കുന്ന തുകയും കൂടി വരും. ഏതെങ്കിലും ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ നമുക്ക് സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ നമുക്ക് ഈ തുക മാസം അടക്കാൻ കഴിയും.
Atal pension yojana