ബി ആർ ഷെട്ടിയുടെ യുഎഇ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 1000 കോടി മുതൽമുടക്കിൽ വരുമെന്ന് പറഞ്ഞ രണ്ടാമൂഴത്തിന്റെ നിർമാതാവായിരുന്നു ഷെട്ടി..!!

411

യൂഎഇയിലെ പ്രമുഖ പ്രവാസി ഇന്ത്യക്കാരിൽ ഒരാൾ ആയ ബി ആർ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യൂ എ ഇ സെൻട്രൽ ബാങ്കിന്റ നിർദേശം. ബാങ്കുകൾക്ക് ബി ആർ ഷെട്ടി കൊടുക്കാൻ ഉള്ള വൻതുകയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആണ് ഈ നടപടി. മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ട് നടക്കാതെ പോയ രണ്ടാമൂഴം എന്ന ചിത്രം നിർമ്മിക്കാൻ രംഗത്ത് എത്തിയ പ്രമുഖ പ്രവാസി വ്യവസായി ആണ് ബി ആർ ഷെട്ടി.

എന്നാൽ പിന്നീട് ചിത്രത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായി ആശയ കുഴപ്പം ഉണ്ടായതോടെ ബി ആർ ഷെട്ടി ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ഷെട്ടിയുടെ കുടുംബാഗങ്ങളുടെയും ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം ഉണ്ട്. യു എ ഇ സെൻട്രൽ ബാങ്ക് ആണ് മറ്റു ബാങ്കുകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

കൂടാതെ ഇടപാടുകൾ നടക്കുന്നുണ്ടോ എന്നുള്ള ഉറപ്പുവരുത്തലും വേണം എന്ന് നിർദ്ദേശത്തിൽ പറയുന്നു. യു എ ഇ ലെ വിവിധ ബാങ്കുകൾക്ക് ബി ആർ ഷെട്ടി കൊടുക്കാൻ ഉണ്ട് എന്ന് പറയുന്ന തുകയുടെ ബന്ധപ്പെട്ടാണ് നടപടി.