അച്ഛന്റെ വിയോഗമറിയാതെ പരീക്ഷ എഴുതി മകൾ; ബൈജു ഇനിയില്ല; തേങ്ങലോടെ ഒരു നാട് മുഴുവൻ..!!

452

എല്ലാവർക്കും ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുകയും എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും നാടിനും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ആൾ ആണ് ബൈജു. ഇന്നലെ അവിനാശിയിൽ നടന്ന ബസ്സ് അപകടത്തിൽ ആണ് കെഎസ്ആർടിസിയുടെ പ്രിയ ജീവനക്കാരൻ ബൈജു മരണപ്പെട്ടത്.

ഇതൊന്നും അറിയാതെ ആയിരുന്നു മകൾ ഭവിത ഇന്നലെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിയത്. വെളിയനാട് സെന്റ് പോൾ ഹൈസ്കൂളിൽ ആണ് ഭവിത പഠിക്കുന്നത്. പി​​​താ​​​വ് ബൈ​​​ജു​​​വി​​​ന് ചെ​​​റി​​​യൊ​​​രു അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും നാ​​​ട്ടു​​​കാ​​​ർ ധ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. ബൈജു ഇനി ഒരിക്കലും വരില്ല എന്ന് പറയാൻ ഉള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.

വെ​​​ളി​​​യ​​​നാ​​​ടു​​​കാ​​​ർ​​​ക്ക് സു​​​പ​​​രി​​​ചി​​​ത​​​നാ​​​യ ബൈ​​​ജു ഏ​​​റെ നാ​​​ൾ പേ​​​പ്പ​​​തി ക​​​വ​​​ല​​​യി​​​ൽ ജീ​​​പ്പ് ഓ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം 11 വ​​​ർ​​​ഷം മു​​​ന്പാ​​​ണ് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ജോ​​​ലി കി​​​ട്ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി സ്ഥി​​​ര​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ബ​​​സാ​​​ണ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തേ​​​ക്കു​​​ള്ള ട്രി​​​പ്പു​​​ക​​​ളി​​​ൽ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ലെ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​ർ ഡ്രൈ​​​വ​​​റാ​​​യും ക​​​ണ്ട​​​ക്ട​​​റാ​​​യും ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്.

ബൈജുവിന് ഒപ്പം ഉണ്ടായിരുന്ന സഹ ഡ്രൈവർ ഗിരീഷും അപകടത്തിൽ മരിച്ചിരുന്നു. ഒരാൾ വണ്ടി ഓടിക്കുമ്പോൾ മറ്റെയാൾ കണ്ടക്‌ടർ ആകും. അപകടം നടന്ന് വിവരങ്ങൾ അറിഞ്ഞവർ വെളിയനാട്ടിലേക്ക് ആളുകൾ ഒഴുകി എത്തി. നാട്ടുകാർ എല്ലാവരെയും വഴിയിൽ തടഞ്ഞു.

വീട്ടിൽ വിവരം അറിഞ്ഞിട്ടില്ല. പോകരുതേ, എന്നായിരുന്നു അവർ എല്ലാവരോടും പറഞ്ഞത്. അതിന് ഒപ്പം തന്നെ ബൈജുവിന്റെ വീടിന്റെ ഭാഗത്തേക്ക് ഉള്ള കറന്റ് കണക്ഷനും കേബിൾ കണക്ഷനും നാട്ടുകാർ തന്നെ ഒഴിവാക്കി. ഒരു ചെറിയ അപകടം എന്ന് മാത്രം ആയിരുന്നു ഭാര്യ കവിതയെ ആളുകൾ ധരിപ്പിച്ചിരുന്നത്.

അ​​​പ​​​ക​​​ടം ന​​​ട​​​ന്നു​​​വെ​​​ന്ന​​​റി​​​ഞ്ഞു​​​വെ​​​ങ്കി​​​ലും ബൈ​​​ജു ഫോ​​​ണി​​​ൽ വി​​​ളി​​​ക്കാ​​​ത്ത​​​തെ​​​ന്തെ​​​ന്ന് അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളോ​​​ട് ഭാ​​​ര്യ ക​​​വി​​​ത പ​​​ല​​​വ​​​ട്ടം ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ആൾ ആണ് ബൈജു. ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ബൈ​​​ജു​​​വി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ഒ​​​ട്ട​​​ന​​​വ​​​ധി​​​പേ​​​ർ​​​ക്ക് തു​​​ണ​​​യാ​​​യെ​​​ന്നു പ​​​റ​​​യാം.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല​​​യാ​​​ളി യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ന​​​ല്ലൊ​​​രു വ്യ​​​ക്തി ബ​​​ന്ധം കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ബൈ​​​ജു ഏ​​​വ​​​ർ​​​ക്കും സു​​​പ​​​രി​​​ചി​​​ത​​​നാ​​​യി​​​രു​​​ന്നു. ഇ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​ണ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ ന​​ൻ​​മ മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​ള​​​യ സ​​​മ​​​യ​​​ത്ത് ജി​​​ല്ല​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ബൈ​​​ജു മു​​​ഖേ​​​ന ന​​​ൽ​​​കി​​​യ​​​തും. കൂ​​​ടാ​​​തെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല​​​യാ​​​ളി യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും എ​​​ന്നും ഒ​​​രു സ​​​ഹാ​​​യി​​​യാ​​​യി ഈ ​​​യു​​​വാ​​​വ് എ​​​പ്പോ​​​ഴു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

2018 ൽ അപസ്മാരം വന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ആർടിസി ബസ് തിരികെ ഓടിച്ച ആളുകൾ കൂടിയാണ് ബൈജുവും ഗിരീഷും. നന്മയുടെ നല്ല മുഖങ്ങൾ ഇനിയില്ല.