എല്ലാവർക്കും ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുകയും എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും നാടിനും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ആൾ ആണ് ബൈജു. ഇന്നലെ അവിനാശിയിൽ നടന്ന ബസ്സ് അപകടത്തിൽ ആണ് കെഎസ്ആർടിസിയുടെ പ്രിയ ജീവനക്കാരൻ ബൈജു മരണപ്പെട്ടത്.
ഇതൊന്നും അറിയാതെ ആയിരുന്നു മകൾ ഭവിത ഇന്നലെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിയത്. വെളിയനാട് സെന്റ് പോൾ ഹൈസ്കൂളിൽ ആണ് ഭവിത പഠിക്കുന്നത്. പിതാവ് ബൈജുവിന് ചെറിയൊരു അപകടം സംഭവിച്ചിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളെയും നാട്ടുകാർ ധരിപ്പിച്ചിരുന്നത്. ബൈജു ഇനി ഒരിക്കലും വരില്ല എന്ന് പറയാൻ ഉള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.
വെളിയനാടുകാർക്ക് സുപരിചിതനായ ബൈജു ഏറെ നാൾ പേപ്പതി കവലയിൽ ജീപ്പ് ഓടിക്കുകയായിരുന്നു. ഇതിനുശേഷം 11 വർഷം മുന്പാണ് കെഎസ്ആർടിസിയിൽ ജോലി കിട്ടിയത്. കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി ബംഗളൂരുവിലേക്കുള്ള ബസാണ് ഓടിച്ചിരുന്നത്. കേരളത്തിന് പുറത്തേക്കുള്ള ട്രിപ്പുകളിൽ കെഎസ്ആർടിസി ബസുകളിലെ രണ്ടു ജീവനക്കാർ ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തുവരികയാണ്.
ബൈജുവിന് ഒപ്പം ഉണ്ടായിരുന്ന സഹ ഡ്രൈവർ ഗിരീഷും അപകടത്തിൽ മരിച്ചിരുന്നു. ഒരാൾ വണ്ടി ഓടിക്കുമ്പോൾ മറ്റെയാൾ കണ്ടക്‌ടർ ആകും. അപകടം നടന്ന് വിവരങ്ങൾ അറിഞ്ഞവർ വെളിയനാട്ടിലേക്ക് ആളുകൾ ഒഴുകി എത്തി. നാട്ടുകാർ എല്ലാവരെയും വഴിയിൽ തടഞ്ഞു.
വീട്ടിൽ വിവരം അറിഞ്ഞിട്ടില്ല. പോകരുതേ, എന്നായിരുന്നു അവർ എല്ലാവരോടും പറഞ്ഞത്. അതിന് ഒപ്പം തന്നെ ബൈജുവിന്റെ വീടിന്റെ ഭാഗത്തേക്ക് ഉള്ള കറന്റ് കണക്ഷനും കേബിൾ കണക്ഷനും നാട്ടുകാർ തന്നെ ഒഴിവാക്കി. ഒരു ചെറിയ അപകടം എന്ന് മാത്രം ആയിരുന്നു ഭാര്യ കവിതയെ ആളുകൾ ധരിപ്പിച്ചിരുന്നത്.
അപകടം നടന്നുവെന്നറിഞ്ഞുവെങ്കിലും ബൈജു ഫോണിൽ വിളിക്കാത്തതെന്തെന്ന് അയൽവാസികളോട് ഭാര്യ കവിത പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ആൾ ആണ് ബൈജു. കഴിഞ്ഞ പ്രളയകാലത്ത് ബൈജുവിന്റെ ശക്തമായ ഇടപെടൽ ഒട്ടനവധിപേർക്ക് തുണയായെന്നു പറയാം.
ബംഗളൂരുവിലെ മലയാളി യാത്രക്കാരുമായി നല്ലൊരു വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ബൈജു ഏവർക്കും സുപരിചിതനായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ബംഗളൂരുവിലെ മലയാളി സംഘടനയായ നൻമ മലയാളി അസോസിയേഷൻ പ്രളയ സമയത്ത് ജില്ലയിലേക്കുള്ള സഹായങ്ങൾ ബൈജു മുഖേന നൽകിയതും. കൂടാതെ ബംഗളൂരുവിലെ മലയാളി യാത്രക്കാർക്കും എന്നും ഒരു സഹായിയായി ഈ യുവാവ് എപ്പോഴുമുണ്ടായിരുന്നു.
2018 ൽ അപസ്മാരം വന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ആർടിസി ബസ് തിരികെ ഓടിച്ച ആളുകൾ കൂടിയാണ് ബൈജുവും ഗിരീഷും. നന്മയുടെ നല്ല മുഖങ്ങൾ ഇനിയില്ല.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…