അച്ഛന്റെയും അമ്മയുടെയും അന്ത്യചുംബനം കാത്ത് തേജസ്വനി..!!

2368

കഴിഞ്ഞ ദിവസം തൃശൂരിൽ വടക്കും നാഥാ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ വയലിനിസ്റ് ബാലബാസ്കറിന് പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്.

ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ ഗുരുതരമായി തുടരുകയാണ്. ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണ്. മരുന്നുകയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകട നില തരണം ചെയ്‌തട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

അപകടത്തിൽ പതിനാറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകൾ മരിച്ചിരുന്നു. കുട്ടി മരണപ്പെട്ട കാര്യം ഇതുവരെ ഇരുവരെയും അറിയിച്ചട്ടില്ല. അച്ഛന്റെയും അമ്മയുടെയും അന്ത്യ ചുംബനം കാത്ത് കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവാഴ്ച പുലർച്ചെ പകുള്ളിപ്പുറത്ത് വെച്ചു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഡ്രൈവർ ഉറങ്ങി പോയത് മൂലം മരത്തിൽ ഇടിച്ചു അപകടമുണ്ടായത്