ബാലുച്ചേട്ടന് പകരക്കാരനല്ല ഞാൻ; എന്നെ ക്രൂശിക്കരുത് ശബരീഷ്

1989

സെപ്റ്റംബർ 25ന് വാഹന അപകടത്തിൽ ഗുരുതര പരിക്കുകൾ ഏറ്റു ആശുപത്രിയിൽ ആയിരുന്ന വയലിനിസ്റ് ബാലഭാസ്കർ ഒക്‌ടോബർ 2ന് നമ്മെ വിട്ട് പിരിഞ്ഞിരുന്നു. ബാലഭാസ്കറിന്റെ ചിതയുടെ കനൽ എരിയും മുന്നേ, ബാൻഗ്ലൂർ നടക്കാൻ ഉള്ള ഒരു പരിപാടിയിൽ ബാലഭാസ്കരിനെ മാറ്റി ശബരീഷിനെ നിശ്ചയിച്ചത്. ഇതിനെതിരെ ബാലഭാസ്കരിന് ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ശബരീഷ് തന്റെ നിരപരാധിത്വം വെളിപ്പെടുത്തിയിരിക്കുകയാണ്.

ശബരീഷ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;

‘എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്നു പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഉള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്. മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെ ഇരുന്നാൽ സംഘാടകർക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിനു ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല.

ബാലു ചേട്ടന്റെ അനിയനാണു ഞാൻ. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വലിയ ദുഃഖമാണെന്നും ശബരീഷ് പറഞ്ഞു. വയലിന്‍ കണ്ടാൽ ബാലഭാസ്കറിനെ അല്ലാതെ ആരെയും നമുക്കു സങ്കൽപ്പിക്കാൻ കഴിയില്ലെന്നും ശബരീഷ് കൂട്ടിച്ചേർത്തു.