വയലിനിൽ വിസ്മയം തീർക്കാൻ ഇനി ബാലഭാസ്കർ ഇല്ല, മകൾ തേജസ്വനിക്കൊപ്പം അച്ഛനും യാത്രയായി..!!

657

കഴിഞ്ഞ മാസം 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായി ബാലഭാസ്കർ അന്തരിച്ചു.

വാഹനാപകടത്തിൽ വിവാഹ ശേഷം പതിനാറു വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ 2 വയസ്സുള്ള മകൾ തേജസ്വനി മരിച്ചിരുന്നു, ഇപ്പോഴിതാ മകൾക്ക് ഒപ്പം അച്ഛനും യാത്രയായി.

ഇന്നലെ വരെ ഇടക്കിടക്ക് നേരിയ പുരോഗതി കാട്ടിയിരുന്നു എങ്കിലും ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് മരണം സ്ഥീരികരിച്ചത്.

നിരവധി വഴിപാടുകൾ നടത്തി ഉണ്ടായ മകളുടെ വഴിപാടുകൾ നടത്തുന്നതിനായി തൃശ്ശൂർ വടക്കുംനാഥാ ക്ഷേത്രത്തിലേക്ക് സെപ്റ്റംബർ 23ന് ദർശനത്തിന് പോകുകയും തിരിച്ചു 24ന് വരുന്നതിന് ഇടയിൽ പുലർച്ചെ നാലരയോടെ ഡ്രൈവർ ഉണ്ടായി പോയതിനാൽ വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു.

തേജസ്വനി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പം അച്ഛനും യാത്രയായി