തന്റെ അച്ഛന്റെ ജീവന്‍ രക്ഷിച്ച ഇളയദളപതി വിജയ്: ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ വാഴ്ക വിജയ് എന്നെഴുതുന്ന നടന്‍ ബാലാജി

634

വിജയ് എന്ന നടനെ തമിഴ് ഉലകം ഇളയ ദളപതി ആക്കിയതിനു മുന്നില്‍ ഒട്ടേറെ കഥയുണ്ട്. അത് താരത്തിന്റെ അഭിനയമികവ് മാത്രമല്ല. സിനിമയോട് അദ്ദേഹം കാണിക്കുന്ന ബഹുമാനം ചെറുതല്ല. ആ ബഹുമാനം തന്നെ മറ്റ് സഹതാരങ്ങളോടും അദ്ദേഹം കാണിക്കാറുണ്ട്. ഒട്ടേറെ സഹായവും വിജയ് ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ പലതും തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. എങ്കിലും വിജയ് എന്ന താരത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.

തമിഴ് ജനതയ്ക്ക് വിജയ് അവരുടെ ഇളയ ദളപതി തന്നെയാണ്. വിജയ് എന്ന താരത്തെക്കുറിച്ച് നടന്‍ ബാലാജിക്ക് വാ തോരാതെ പറയാനുണ്ട്. ബാലാജി പറയുന്നതിങ്ങനെ…മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വിജയ് സാറില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്നും ആരാധകര്‍ക്ക് ഞാന്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ വാഴ്ക വിജയ് എന്നാണ് എഴുതുന്നത്.

ഞാനും അദ്ദേഹവും ഒരുമിച്ച് പഠിച്ചവരല്ല, സിനിമയില്‍ വന്ന പരിചയം മാത്രമാണ്. ആദ്യം ചിത്രം തന്നെ അദ്ദേഹത്തിനൊപ്പമായിരുന്നു. തുടര്‍ച്ചയായി 10 സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അര്‍പ്പണം ഏറെ വലുതാണ്. കൃത്യ സമയത്തും ഇന്നും ഷൂട്ടിങ് ലൊക്കേഷനിലെത്തും. വിശ്രമിക്കാന്‍ കാരവന്‍, ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, പണം എല്ലാം സിനിമ തരുന്നു. എന്നിട്ട് സിനിമയെ കുറ്റം പറഞ്ഞ് നടക്കുന്നവരുണ്ട്. വിജയ് സര്‍ വിജയം കൈവരിച്ചെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് കൊണ്ടാണ്.

വിജയ് സാറിനൊപ്പം സുഹൃത്തായി അഭിനയിക്കുന്ന ചിലര്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ ഭയപ്പെടും. അധികം സംസാരിക്കാത്ത ആളാണ് വിജയ്. എന്നുകരുതി ദേഷ്യക്കാരനല്ല. അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാവോ ഡയലോഗ് പറയാവോ എന്നൊക്കെ പലര്‍ക്കും പേടിയാണ്. പക്ഷേ അദ്ദേഹത്തിന് അതൊന്നും പ്രശ്നമല്ല.

കൂടെ നില്‍ക്കുന്നവന് കൂടി അവസരം നല്‍കാന്‍ വിജയ് സാര്‍ ശ്രദ്ധിക്കാറുണ്ട്. കുറച്ച് സിനിമകള്‍ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് തന്റെ അച്ഛന്‍ സുഖമില്ലാതെ വന്നത്. സിനിമയിലെ ആരോടും സഹായം ചോദിച്ചിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ദൈവത്തെ പോലെ വിജയ് സാര്‍ വന്നത്. ആരോ പറഞ്ഞറിഞ്ഞ് തന്നെ വിളിപ്പിക്കുകയായിരുന്നു.

വിജയ് സാറിന്റെ അച്ഛന്‍ ചന്ദ്രശേഖരനെ പോയി കാണണം എന്നു പറയുകയായിരുന്നു. ചെന്നപ്പോള്‍ ഒരുലക്ഷം രൂപ തന്നു. ഇന്നും ആ പണം തന്നോട് വിജയ് സാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാലാജി പറയുന്നു. സാറിനുവേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല, ഇനി സാധിക്കുമോ എന്നറിയില്ല. ഒന്നും പ്രതീക്ഷിക്കാതെ തനിക്ക് പണം തന്നു. അതാണ് വിജയ്.. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ബാലാജി പറയുന്നു.