ബാലു വർഗീസിന്റെ വിവാഹത്തിന് പള്ളിയിലെ അച്ഛനെ വരെ ഞെട്ടിച്ച് അർജുൻ അശോകൻ..!!

630

മലയാളത്തിന്റെ പ്രിയ നടൻ ബാലു വർഗീസ് വിവാഹിതനായി. ചേരാനെല്ലൂർ സെന്റ്. ജെയിംസ് പള്ളിയിൽ വെച്ച് ഇന്ന് വൈകിട്ട് 4 മാണിയുടെ ആയിരുന്നു വിവാഹം. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആണ് ബാലുവും എലീനയും വിവാഹിതർ ആകുന്നത്.

പുതുവര്‍ഷ ദിനത്തിലാണ് താന്‍ എലീനയുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം ഉണ്ടാകുമെന്നും ബാലു വ്യക്തമാക്കിയത്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു. മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയ ആസിഫ് അലി അർജുൻ അശോകൻ ഗണപതി സംവിധായകനും നടനുമായ ജീൻ പോൾ ലാൽ എന്നിവർ എത്തിയിരുന്നു.

പള്ളിയിൽ വെച്ച് വമ്പൻ ആവേശത്തോടെയാണ് വിവാഹ ചടങ്ങുകളെ താരങ്ങൾ വരവേറ്റത്. ബാലു എലീനയുടെ കഴുത്തിൽ മിന്ന് ചാർത്തിയതിന് തൊട്ട് പിന്നാലെ അർജുൻ അശോകൻ പള്ളിക്ക് ഉള്ളിൽ വെച്ച് കൂകി വിളിക്കുകയായിരുന്നു.. പെട്ടന്നുള്ള ആവേശത്തിൽ അർജുൻ ചെയ്തത് എങ്കിൽ കൂടിയും പള്ളിയിലെ അച്ഛൻ ഞെട്ടലോടെയാണ് അർജുനെ നോക്കിയത്. ഒപ്പം വരൻ ബാലു വർഗീസ് കണ്ണ് മിഴിക്കുന്നതും ഉണ്ടായിരുന്നു. വീഡിയോ