രണ്ടാം വിവാഹം സേഫാണ്; അവളെയും മോനെയും ഞാനിങ്ങെടുക്കുക ആയിരുന്നു; ഭഗത് മാനുവൽ..!!

1570

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ച അഭിനേതാവ് ആണ് ഭഗത് മാനുവൽ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം തട്ടത്തിൻ മറയത്ത് , ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയിരുന്നു. ആദ്യ വിവാഹം പരാജയം ആയ ഭഗത് പുർവിവാഹം നടത്തി ഇരുന്നു. കോഴിക്കോട് സ്വദേശി ഷെലിൻ ചെറിയാൻ ആയിരുന്നു രണ്ടാം വധു ആയി ഭഗതിന്റെ ജീവിതത്തിലേക്ക് എത്തിയത്.

ഷെലിന്റെയും രണ്ടാം വിവാഹം ആയിരുന്നു. ഇരുവർക്കും ആദ്യ വിവാഹത്തിൽ ഓരോ ആൺമക്കൾ വെച്ച് ഉണ്ടായിരുന്നു. ഇപ്പോൾ തങ്ങൾ ആദ്യം കണ്ടു മുട്ടിയതും വിവാഹം ആയതും മക്കൾ എങ്ങനെയാണ് ജെതൊക്കെ സ്വീകരിച്ചത് എന്നൊക്കെ പറഞ്ഞിരിക്കുകയാണ് താരം. തങ്ങൾ ആദ്യം കണ്ടപ്പോൾ മുഖത്തോടു മുഖം നോക്കി ചിരിക്കുക ആയിരുന്നു എന്നും അപ്പോൾ തന്നെ അദ്ദേഹം തന്റേതാണ് എന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു എന്നും ഷെലിൻ പറയുന്നു. ഇച്ച ഒന്നും സംസാരിക്കാതെ നിൽക്കുക ആയിരുന്നു.

കുറച്ചു സമയം എടുത്തു അദ്ദേഹം സംസാരിക്കാൻ. ഷെലിൻ പെട്ടന്ന് ദേഷ്യം വരുന്ന ആൾ ആണെന്നും എടുത്തു ചട്ടക്കാരി ആണെന്നും ഒക്കെ ആണ് ഞാൻ അറിഞ്ഞത്. എന്നാൽ വിവാഹ ശേഷം അതൊന്നും ഇല്ലാത്ത ലീനുവിനെ ആണ് താൻ കണ്ടത് എന്ന് ഭഗത് പറയുന്നു. ഭഗത്തിനെ ഇച്ച എന്നാണ് ഷെലിൻ വിളിക്കുന്നത്. സാധാരണ മാതാപിതാക്കൾ വേര്പിരിയുമ്പോൾ മക്കൾ അമ്മക്ക് ഒപ്പം ആണ് പോകാറുള്ളത്. എന്നാൽ ഭഗത് ഒരു നല്ല പപ്പ ആയത് കൊണ്ട് ആണ് ആണ് മകൻ അദ്ദേഹത്തിന് ഒപ്പം പോന്നത്.

അങ്ങനെ ആണ് ഞാൻ വിശ്വസിച്ചത്. അത് ശെരിയും ആയിരുന്നു. ഇന്ന് ഞാൻ രണ്ടു ആൺ മക്കളുടെ അമ്മയാണ് എന്ന് ഷെലിൻ പറയുന്നു. അമ്മേയെന്ന് വിളിച്ച്‌ പൊന്നൂസ് എപ്പോഴും പിന്നാലെയുണ്ടാവും. അവനിപ്പോൾ എല്ലാത്തിനും അമ്മയെ മതിയെന്ന് ഭഗത് പറയുന്നു. തങ്ങൾ ഇരുവരും ഒരുമിക്കുമ്പോൾ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് ആശങ്കപ്പെട്ടിരുന്നു.

എന്നാൽ അവർ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാൾ കൂടുതൽ എല്ലാം ഉൾക്കൊണ്ടത് അവരായിരുന്നു. ലീനുവിനും മകനുള്ളതിനാൽ എന്റെ മോന്റെ മനസ്സും തിരിച്ചറിയാൻ കഴിയുമെന്ന് അറിയുമായിരുന്നു. ഞാൻ ജോക്കൂട്ടനെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൾ പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എന്റെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവർക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്നു.