ഗുജറാത്തിലെ ഭുജിലെ കോളേജിൽ ആണ് സംഭവം. ആർത്തവ സമയത്തു അമ്പലത്തിലും അടുക്കളയിലും കയറി എന്ന് സംശയത്തെ തുടർന്ന് ആർത്തവ സമയത്താണോ പെൺകുട്ടികൾ ഉണ്ടായിരുന്നത് എന്ന് അറിയാൻ ഹോസ്റ്റലിൽ അടിവസ്ത്രം ഊരി പരിശോധന നടത്തിയത്. ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവത്തിനു തുടക്കം. ഇതിനു പിന്നാലെ ഹോസ്റ്റൽ വാർഡൻ കോളേജ് പ്രിൻസിപ്പാളിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പെൺകുട്ടികളോട് കോളേജിന്റെ കോമൺ ഏരിയയിൽ എത്താൻ നിർദേശം നൽകുക ആയിരുന്നു.
തുടർന്ന് പെൺകുട്ടികളെ ഓരോരുത്തരെയും പ്രിൻസിപ്പാളും നാല് വനിതകളും ചേർന്ന് ശുചിമുറിയിൽ കയറ്റി പരിശോധന നടത്തുക ആയിരുന്നു. ആരോപണം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് കുട്ടികളിൽ നിന്നറിഞ്ഞ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയതെന്നാണ് വിവരം.
ആർത്തവ സമയത് മറ്റു പെൺകുട്ടികളുടെ അടുത്ത് ഇടപെഴുകുന്നതിൽ വിലക്ക് ഉണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു.