ബിഗ് ബോസ് സീസൺ 2ൽ താരങ്ങൾ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ;

1413

മലയാളത്തിലെ ഏറ്റവും ജനപ്രിയ ഷോ ആയി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. ആദ്യ സീസണിൽ നിന്നും രണ്ടാം സീസണിലേക്ക് എത്തുമ്പോൾ ഷോയുടെ റേറ്റിങ് 20 ശതമാനം ആണ് കൂടിയത്. ഷോയിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾക്ക് അവരുടെ താരമൂല്യം അനുസരിച്ച് പ്രതിമാസം വരുമാനവും ഉണ്ട്. ഓരോ താരങ്ങളുടെയും വരുമാനമെത്രയെന്ന് നോക്കാം.

ജനുവരി 5 നു തുടങ്ങിയ ഷോയിൽ ആദ്യം ഉണ്ടായിരുന്ന ഇപ്പോൾ പുറത്താക്കപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയായ രജനി ചാണ്ടിക്ക് 30000 രൂപയാണ് പ്രതി ദിനം ലഭിച്ചിരുന്നത്. എലീന പണിക്കർ. കോമഡിയും ചളികളും ഒക്കെയായി ബിഗ് ബോസ് ഹൌസിൽ ഉള്ള താരത്തിന് 35000 ആണ് നൽകുന്നത്. ആർ ജെ രെഘുവിന് ഒരു ദിവസം കൊടുക്കുന്നത് 25000 രൂപ ആണ് നൽകുന്നത്. ബഡായി ആര്യക്ക് ഒരു ദിനം നൽകുന്നത് 35000 രൂപയാണ് . പാഷാണം ഷാജിക്ക് ഒരു ദിവസം നൽകുന്നത് 40000 രൂപയാണ്. വീണ നായർക്ക് നൽകുന്നത് 35000 രൂപയാണ്.

റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരങ്ങളിൽ ഒരാൾ ആയ മഞ്ജു സുനിച്ചന്‌ നൽകുന്നത് 30000 രൂപയാണ്. ബിഗ് ബോസ്സിൽ നിന്നും പുറത്തു ആയ തെസ്നി ഖാന് നൽകിയിരുന്നത് 40000 രൂപ ആയിരുന്നു. ബിഗ് ബോസ്സിലെ സൂപ്പർസ്റ്റാർ ആയ രജിത് കുമാർ വാങ്ങുന്നത് 25000 രൂപയാണ്. പ്രതീപ് ചന്ദ്രന് 25000 , ഫക്രു 30000 വാങ്ങുന്നതായി ആണ് റിപ്പോർട്ട്. പരീകുട്ടിക്ക് ലഭിച്ചിരുന്നത് 25000 രൂപ ആയിരുന്നു. സോമദാസിന് കിട്ടിയിരുന്നതും 25000 രൂപയാണ്. സുജുവിനും അലക്സാൻട്രക്കും നൽകിയിരുന്നത് 30000 ആണ്.

Facebook Notice for EU! You need to login to view and post FB Comments!