പ്രേക്ഷകർ കാണാത്ത പലതും ബിഗ് ബോസ് ഹൗസിൽ ഉണ്ട്; എല്ലാം ഇരിക്കുന്നത് എഡിറ്ററുടെ കയ്യിൽ; മുൻ ബിഗ് ബോസ് താരം ഹിമ ശങ്കർ..!!

1039

ബിഗ് ബോസ് ആദ്യ സീസൺ കടന്നു രണ്ടാം സീസണിൽ എത്തുമ്പോൾ കൂടുതൽ സ്വീകാര്യത മലയാളത്തിൽ ലഭിച്ചു കഴിഞ്ഞു. മോഹൻലാൽ അവതാരകനായ ഷോ ജനുവരി 5 നു ആണ് തുടങ്ങുന്നത്. 100 ദിനങ്ങൾ പുറം ലോകവുമായി യാതൊരു വിധ ബന്ധവും ഇല്ലാതെ ഫോൺ അടക്കം യാതൊരു തരത്തിൽ ഉള്ള വിനിമയ സംവിധാനങ്ങളും ഇല്ലാതെയാണ് താരങ്ങൾ 100 ദിവസം ബിഗ് ബോസ് വീട്ടിൽ കഴിയുന്നത്.

കഴിഞ്ഞ സീസണിൽ കൂടി ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കർ. വിവാദങ്ങളുടെ തോഴി എന്നറിയപ്പെടുന്ന ഹിമ സാബുമോനും ആയി ഉണ്ടാക്കിയ തർക്കങ്ങൾ അന്ന് വലിയ ചർച്ച ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ കളികളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. എനിക്ക് സാബു മോനോട് പ്രണയം ഉണ്ടെന്നു താരം പറഞ്ഞില്ല എന്നും ഇഷ്ടം ആണെന്ന് മാത്രമേ പറഞ്ഞുള്ളൂ ഇഷ്ടം എന്നുള്ളത് എല്ലാവർക്കും ഉണ്ടാവുന്നത് ആണ്. അത് വേറെ ഒരു രീതിയിൽ കാണണം. ഒരു ഫിസിക്കൽ ബന്ധത്തിലേക്ക് പോകണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.

ഞാൻ വളരെ ക്ലിയർ കട്ട് ആയി പറഞ്ഞ കാര്യം ആണ്. അതൊന്നും ആരും ശ്രദ്ധിച്ചില്ല. 21 ദിവസവും ഞങ്ങൾ അടി ആയിരുന്നു. പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ആ മനുഷ്യനെ ആയിരുന്നു. ഞാൻ അടി ഉണ്ടാക്കുന്നതിനൊപ്പം നല്ല കൂട്ടും ആയിരുന്നു. എന്നാൽ അതൊന്നും പുറത്തു വന്നില്ല.

ഞങ്ങൾ തമ്മിൽ വഴക്കു ഉണ്ടാക്കിയാലും ഞങ്ങൾ ഒന്നിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ തന്നെ ഞങ്ങളുടെ വഴക്കുകൾ ഹൗസിൽ ഉള്ളവർ പിന്നീട് ശ്രദ്ധിക്കാതെ ആയി. മത്സരത്തിന് ഇടയിൽ മാത്രം ആണ് സാബുവിനോട് ദേഷ്യം ഉണ്ടായത്.

എനിക്ക് എവിടെ തൊട്ടാൽ ദേഷ്യം വരും എന്ന് സാബുമോന് അറിയാമായിരുന്നു. എന്നാൽ തങ്ങൾ എന്തൊക്കെ ചെയ്താലും എന്ത് പുറത്തു വരണം എന്ന് തീരുമാനിക്കുന്നത് എഡിറ്റർ ആണ്. എല്ലാം എഡിറ്ററുടെ കളികൾ ആണ്.