ഇംഗ്ലീഷ് വായിക്കാനറിയില്ല ടാസ്കിനിടയിൽ പൊട്ടിക്കരഞ്ഞു ദയ അച്ചു; കലിപ്പ് മുഴുവൻ തീർത്ത് ജെസ്‌ല; പുറത്താക്കണമെന്ന് ആര്യയും പ്രദീപും; ബിഗ് ബോസ് ഹൗസിലെ പുത്തൻ സംഭവ വികാസങ്ങൾ ഇങ്ങനെ..!!

711

ബിഗ് ബോസ് ഷോ നാലാം വാരത്തിലേക്ക് കടന്നപ്പോൾ മത്സരാത്ഥികൾക്ക് നൽകിയിരിക്കുന്ന ഈ വാരത്തിലെ ലക്ഷ്വറി ടാസ്ക് ആണ് പ്രേക്ഷകർക്കും മത്സരാത്ഥികൾക്കും ഒരുപോലെ ആകാംഷ ഉണ്ടാക്കിയിരിക്കുന്നത്. ഈ ടാസ്കിൽ നിന്നും നേടുന്ന പോയിന്റ് നോക്കിയാണ് ഈ വാരത്തിലെ ബഡ്‌ജറ്റ്‌ കിട്ടുകയുള്ളൂ.

അതുകൊണ്ടു തന്നെ ടാസ്ക് വിജയിക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് മത്സരാത്ഥികൾ എല്ലാവരും തന്നെ. കഴിഞ്ഞ വട്ടം മണി മുഴങ്ങുന്ന ക്ലോക്ക് കണ്ടുപിടിക്കാൻ ആണ് പറഞ്ഞിരുന്നത് എങ്കിൽ ഇത്തവണ ബിഗ് ബോസ് ഹൗസ് ഒരു ആഡംബര ഹോട്ടൽ ആക്കാനാണ് നിർദേശം. ഹോട്ടലിലെ പുതിയ താമസക്കാർ ആയി ജെസ്‌ലയും അതിനൊപ്പം രജിത് കുമാറും എത്തുന്നത്. രണ്ട്‌ പേരും ചൂടൻ കഥാപാത്രം ആയി ആണ് എത്തുന്നത്.

അവരെ കയ്യിൽ എടുക്കുന്നതാണ് അതിൽ കൂടിയാണ് പോയിന്റ് ലഭിക്കുന്നതും. ആര്യ ആണ് ഹോട്ടൽ മാനേജർ ആയി എത്തുന്നത്. പാഷാണം ഷാജിയും തെസ്നി ഖാനും ആണ് കുക്കിങ് സെക്ഷൻ കൈകാര്യം ചെയ്യുന്നത്. പ്രതീപ് ചന്ദ്രനും ദയ അച്ചുവും ആണ് റൂം സർവീസ്. മഞ്ജു ഹോട്ടലിലെ കലാകാരിയായി എത്തുമ്പോൾ ഫുക്രുവും എലീനയും ഹൗസ് കീപ്പിംഗിൽ ആണ്. സുജോ ആണ് മസാജ് ചെയ്യുന്നത്.

അലക്സാണ്ട്ര സെക്യൂരിറ്റി. രഘുവും വീണയും രേഷ്മയും ഹോട്ടലിൽ ജോലിക്ക് അപേക്ഷ നൽകി ഇന്റർവ്യൂ കാത്തിരിക്കുന്നവർ ആയി ആണ്. ജസ്ലയും രജിത് കുമാറും ബിഗ് ബോസിൽ എത്തി. ഹോട്ടൽ മനേജറായ ആര്യയും മറ്റ് ജീവനക്കാരും ചേർന്ന് പൂച്ചെണ്ടും പൂ മാലയും നൽകി സ്വീകരിക്കുകയായിരുന്നു. തുടർന്ന് അതിഥികൾ ഹോട്ടലിലെ എല്ലാ ജീവനക്കാരേയും പരിചയപ്പെടുകയും ചെയ്തു. തുടർന്ന് വെൽക്കം ഡ്രിങ്ക് കുടിച്ചതിന് ശേഷം മുറിയിൽ വിശ്രമിക്കാൻ പോകുകയായിരുന്നു. എന്നാൽ അവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ബാത്ത് റൂമിലെ ടിഷ്യൂ പേപ്പറാണ് ആദ്യം വില്ലനായത്. ബാത്ത് റൂമിൽ എത്തിയ ജസ്ല ടിഷ്യൂ ഇല്ല എന്ന കാരണം പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഇത് ഏറ്റുപിടിച്ച് രജിതും രംഗത്തെത്തി പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു. ഒടുവിൽ ആര്യ ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചു. അടുത്ത പ്രശ്നം സൃഷ്ടിച്ചത് മെനു കാർഡ് ആയിരുന്നു. ഫുഡ് മെനു കാർഡ് വായിക്കാൻ പറഞ്ഞ ദയ അശ്വതിയോട് തനിയ്ക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലെന്ന പറഞ്ഞതോടെ പ്രശ്നം തുടങ്ങുകയായിരുന്നു.

മാനേജരായ ആര്യ ഉടൻ വരികയും ചെയ്‍തു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ടാണ് താൻ വായിക്കാം എന്ന് ആര്യ പറഞ്ഞു. എന്നാൽ ദേഷ്യത്തിലായിരുന്നു ജസ്ല മനേജറിനോടും ഹോട്ടലിലെ സർവീസിനെ കുറിച്ച് മോശം അഭിപ്രായം പറയുകയായിരുന്നു. എന്നാൽ ആ പ്രശ്നം ആര്യ മനോഹരമായി കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് സ്റ്റാഫിനെ മാറ്റാൻ ആര്യയും പ്രദീപ് ചന്ദ്രനും ചേർന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ പറയുന്നത് വരെ ദയയെ മാറ്റരുതെന്ന് ബിഗ് ബോസ് ആര്യയോട് പറഞ്ഞു.

ബിഗ് ബോസിന്റെ അഭിപ്രായം തന്നെയായിരുന്നു അതിഥികൾക്കും. എന്നാൽ ജസ്ല സംസാരിക്കുന്നതിനിടെ ദയ കരയുകയും ചെയ്തു. ഇതിനേയും ജസ്ല ചോദ്യം ചെയ്തു. എന്നാൽ ഇതൊരു ടാസ്ക്ക് ആണെന്നും നമ്മുടെ ലക്ഷ്വറി പോയിന്റുകൾ നഷ്ടപ്പെടുത്തരുതെന്നു ആര്യ ദയയെ ഉപദേശിച്ചു. എന്നാൽ ഇനിയും റൂം സർവീസിന് ദയ തന്നെ മതിയെന്ന് ജസ്ലയം ആവശ്യപ്പെട്ടു. അവർ പുറത്തുള്ള ദേഷ്യം തീർക്കുകയാണെന്നും ദയ പറഞ്ഞു. എന്നാൽ ഇപ്പോൾ കഥാപാത്രമാണെന്നും ടാസ്ക്കിന് ശേഷം പ്രതികരിക്കാമെന്നും ദയ അശ്വതിയെ മറ്റുളളവർ സമാധാനപ്പെടുത്തി.

തുടർന്ന് അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഹോട്ടനുള്ളിൽ തിരികെ എത്തിയ ദയയെ ജസ്ല സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അകത്ത് ചൂടേറിയ സംഭവ വികാസങ്ങൾ ഉണ്ടായപ്പോൾ പുറത്ത് വീണ ഇന്റർവ്യൂവിനു എത്തി രസകരമായ സംഭവ വികാസങ്ങൾ ചിരി പടർത്തി.