ആശങ്കയോടെ കുടുംബം; ബിഗ് ബോസിൽ നിന്നും രഘുവും സാൻഡ്രയും രേഷ്മയും താൽകാലികമായി പുറത്തേക്ക്..!!

483

ബിഗ് ബോസ് മലയാളം ആവേശത്തോടെ തുടരുമ്പോൾ 3 പേർ ബിഗ് ബോസ് ഹൌസിൽ നിന്നും പുറത്തേക്ക് പോകുകയാണ്. എന്നാൽ ഇത് താൽക്കാലികം മാത്രം ആണെന്ന് ആണ് ബിഗ് ബോസ് പറയുന്നത്.

കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് ഇവർ മൂന്ന് പേരേയും ഹൗസിൽ നിന്ന് മറ്റൊരു ഇടത്തേയ്ക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണിത്. ബിഗ് ബോസ് തന്നെയാണ് കുടുംബാംഗങ്ങളോട് ഇക്കാര്യം ആരാഞ്ഞത്. ആദ്യം രസകരമായി തുടങ്ങിയ ബിഗ് ബോസ് ഹൌസ് ഇപ്പോൾ കനത്ത ചേരിപ്പോരിൽ കൂടിയാണ് മുന്നേറുന്നത്.