പാഷാണം ഷാജി താങ്കൾ ഇത്രക്കും ചേറ്റയാകരുത്; മക്കളുടെ പ്രായമുള്ളവരെ വെപ്പാട്ടിയാക്കിയതിൽ പ്രതിഷേധം..!!

869

ബിഗ് ബോസ് മലയാളം അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ ആവേശത്തിൽ ആകുകയാണ്. എന്നാൽ മത്സരം മുറുകുമ്പോൾ പലരുടെയും നഗ്ന മുഖം കൂടിയാണ് വെളിയിൽ വരുന്നത്. സ്വർണ്ണ ഖനിയിൽ നിന്നും സ്വർണ്ണം കുഴിച്ചെടുക്കുന്നതാണ് ഇന്നലെ നൽകിയ വീക്കിലി ടാസ്ക്.

എന്നാൽ ടാസ്കിന് ഇടയിൽ ഡെയിലി ടാസ്‌ക്കായി പാർട്ടിയും ബിഗ് ബോസ് നൽകി. എന്നാൽ മത്സരത്തിന് ഇടയിൽ പാഷാണം ഷാജി പറഞ്ഞ ചില പരാമർശങ്ങൾ ആണ് വിമർശനം ഉണ്ടാക്കിയിരിക്കുന്നത്. ബിഗ് ബോസ് ആഘോഷം ആക്കുന്നത് ബിഗ് ബോസിന് ഇടയിൽ ഉള്ള ടാസ്കുകൾ ആണ്. പലപ്പോഴും വാശിയോടെ മത്സരിക്കുമ്പോൾ കയ്യാങ്കളി വരെ കാര്യങ്ങൾ എത്താറുണ്ട്. സ്വർണ്ണ ഖനിയിൽ നിന്നജ്മ സ്വർണ്ണം കുഴിച്ചെടുക്കുന്നത് ആയിരുന്നു ഇന്നലെ നൽകിയ ടാസ്ക്. ആക്ടിവിറ്റി ഏരിയയിൽ ആണ് സ്വർണ്ണഖനി ഒരുക്കിയിരുന്നത്. സയറൻ മുഴങ്ങുമ്പോൾ മത്സരം തുടങ്ങും.

ആദ്യ ഖനിയുടെ ഡോർ തുറക്കുന്ന രണ്ട് പേരിൽ മാത്രം ആണ് അകത്ത് കയറാൻ കഴിയൂ. ആദ്യം അവസരം ലഭിച്ചത് പാഷാണം ഷാജിക്കും സുജോക്കും ആയിരുന്നു. രണ്ടുപേർക്കും സ്വർണ്ണം ലഭിക്കുകയും ചെയ്തു. ഇതിനു ഇടയിൽ ആണ് ഡെയിലി ടാസ്ക് ലഭിച്ചത്. കള്ളൻ കപ്പലിൽ തന്നെ എന്നത് ആയിരുന്നു ഡെയിലി ടാസ്ക്. അതിനു അനുസരിച്ച് വീട്ടിലെ ലിവിങ് റൂം മത്സരത്തിന് ഒരുക്കി.

ടാസ്‌ക് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബിഗബോസില്‍ ഡെയ്‌ലി ടാസ്‌ക് നല്‍കി. കളളന്‍ കപ്പലില്‍ തന്നെ എന്നതായിരുന്നു വീക്കിലി ടാസ്‌ക്. സ്വര്‍ണ്ണ മോഷ്ടാക്കളായ അംഗങ്ങള്‍ക്ക് രസകരമായ ഒരു ടാസ്‌ക് ഒരുക്കുകയായിരുന്നു ബിഗ്‌ബോസ്. ഇതനുസരിച്ച് ബിഗ്‌ബോസ് വീട്ടിലെ ലിവിങ് റൂം അധോലോകം അടക്കി വാഴുന്നവരുടെയായി മാറി.

മോഷ്ടാക്കളുടെയും മാഫിയ തലവന്മാരുടെയുും വേഷവിധാനത്തിലാണ് പാര്‍ട്ടിയിലേക്ക് എത്തേണ്ടത്. പാര്‍ട്ടിക്കിടെ സ്വര്‍ണ്ണം മോഷണം പോകാനും പിടിച്ചുപറി ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ബിഗബോസ് പറഞ്ഞിരുന്നു. കൊളളസങ്കേതത്തിലെന്ന് പോലെ എല്ലാവരും നൃത്തം ചെയ്യണമെന്നും ബിഗ്‌ബോസ് അറിയിച്ചു. ഇതിന് വേണ്ട വസ്ത്രങ്ങളും ബിഗ്‌ബോസ് നല്‍കിയിരുന്നു.

എല്ലാവരും ബിഗ്‌ബോസ് പറഞ്ഞപോലെ മോഷ്ടാക്കളും മാഫിയതലവന്മാരുമായുമായി ഒരുങ്ങി പാര്‍ട്ടിക്കെത്തി. പാര്‍ട്ടിയില്‍ പേരും വേഷവിധാനവുമൊക്കെ മാറ്റിയാണ് എല്ലാവരും എത്തിയത്. തുടർന്ന് കൊള്ള സങ്കേതത്തിൽ ഉള്ളവർ പരസ്പരം പരിചയപ്പെടുത്തുന്ന സമയം ആയിരുന്നു. എല്ലാവരും സ്വയം പരിചയപ്പെടുത്തുകയാണ് ചെയ്തത്. അഭിരാമിയും അമൃതയും ഒറ്റവെട്ട് ഓമന ഒറ്റപ്പൊട്ട് പൊന്നമ്മ എന്നീ വേഷത്തിൽ ആണ് എത്തിയത്.

എന്നാൽ എല്ലാവരും പരിചയപ്പെടുത്തിയപ്പോൾ പാഷാണം ഷാജി എത്തിയതോടെ സംഭവം ആകെ മാറി. ഷാജി സ്വയം പരിചപ്പെടുത്തുന്നതിനു ഒപ്പം തന്നെ അഭിരാമിയെയും അമൃതയെയും മോശം ആയി വിശേഷണം കൂടി നൽകിയത്. കൊള്ളത്തലവൻ ഗബ്ബാർ സിങ് നായർ ആയി ആണ് ഷാജി എത്തിയത്. ടാസ്‌കിന്റെ ഭാഗമായി ആണെങ്കിലും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിനെതിരെ വിമര്‍ശനം എത്തുകയാണ്. താന്‍ കാട്ടില്‍ നിന്നാണ് വരുന്നതെന്നും പറഞ്ഞ ഷാജി ഒറ്റപൊട്ട് തങ്കമ്മ ഒറ്റവെട്ട് ഓമന എന്നിവരും വന്നിട്ടുണ്ടെന്നും ഇത് രണ്ടും താന്‍ കേരളത്തില്‍ വരുമ്പോള്‍ തന്റെ സെറ്റപ്പ് ആണെന്നും ഷാജി പറഞ്ഞു.

ഞാന്‍ വന്നു കഴിഞ്ഞാല്‍ വലിയ ഹോട്ടലുകളിലൊന്നും റൂം എടുക്കാറില്ല. ഒരുദിവസം ഒറ്റ വെട്ട് ഓമനയുടെ കൂടെ അടുത്ത ദിവസം ഒറ്റപൊട്ട് തങ്കമ്മേട കൂടെ. അങ്ങോട്ടും ഇങ്ങോട്ടും ചെയ്ഞ്ച് ചെയ്ത് കിടക്കും. എന്നെ ഒരു രാത്രി അവിടെ കിട്ടാന്‍ ഇവര്‍ തമ്മില്‍ ഇടിയും വലിയുമാണ് എന്നു പറയുകയുണ്ടായി. ഷാജിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനം ഏറ്റുവങ്ങുന്നത്.

ടാസ്‌കിന് ശേഷം തങ്ങളെ പറ്റി പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ചീപ്പായിരുന്നുവെന്നും താന്‍ പ്രതികരിക്കാത്തതാണെന്നും അഭിരാമി പറഞ്ഞു. അത് വളരെ മോശമായിരുന്നുവെന്നും അഭിരാമി പറഞ്ഞു. താന്‍ അത് കേട്ടില്ല എന്നാണ് അമൃത ഇതിനോട് പ്രതികരിച്ചത്. ഒരു പൊതുവേദിയില്‍ ഇങ്ങനെ പറഞ്ഞത് വളരെ മോശമായി പോയീ എന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഷാജി മാപ്പു പറയണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ആര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഷാജിയും ഫെയ്ക്ക് ഗെയിം കളിക്കുകയാണെന്നും ഷാജിയെ പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയ ആരാധകര്‍ പറയുന്നു.