സോഷ്യൽ മീഡിയയിൽ കൊമ്പുകോർക്കുന്ന പെൺപുലികൾ ബിഗ് ബോസ് ഹൌസിൽ; വൈൽഡ് കാർഡ് എൻട്രി ഇങ്ങനെ..!!

543

17 മത്സരാത്ഥികളുമായി ജനുവരി 5 നു ആരംഭിച്ച ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ രണ്ടു വാറങ്കൽ പിന്നീടുമ്പോൾ 4 പേരാണ് പുറത്തായത്. രജനി ചാണ്ടി സോമദാസ്‌ എന്നിവർ ആണ് നേരത്തെ പുറത്തായത്.

ഈ വാരം പുറത്തേക്ക് പോയത് അഭിനേതാവ് ആയ പരീക്കുട്ടി പെരുമ്പാവൂരും കൂടെ സുരേഷും ആയിരുന്നു. എന്നാൽ ഇനി കൊമ്പുകോർക്കാൻ ഉള്ള ആളുകളെയാണ് ബിഗ് ബോസ്സിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി എത്തിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയിലെ താരങ്ങളുമായി ജെസ്‌ല മാടശ്ശേരിയും ദയ അശ്വതിയും ആണ് എത്തുന്നത്.

ദയ അശ്വതി ഒരു ബ്യൂട്ടീഷ്യന്‍ ആണെന്നാണ് റിപ്പോര്‍ട്ട് കൂടാതെ ഒരു സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയാണ്. എംബിഎ ബിരുദധാരി, ആക്ടിവിസ്റ്റ് പ്രഭാഷക എന്നീ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ആളാണ് ജസ്‌ല. രജിത് സാറിന് പറ്റിയ എതിരാളികള്‍ ആണ് ഇപ്പോള്‍ വീട്ടില്‍ എത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയാണ് ബോസ് ബോസ് ഹൗസ് കൂടുതൽ ചൂടൻ രംഗങ്ങൾ കൊണ്ട് നിറയുന്നത്. Big boss malayalam