പിടിക്കേണ്ടിടത്ത് പിടിക്കണം; രജിത് കുമാർ ടാസ്കിനിടയിൽ പിടിച്ചതിനെ കുറിച്ച് ജസ്ല; ബിഗ് ബോസ് സംഭവ വികാസങ്ങൾ ഇങ്ങനെ.!!

533

ബിഗ് ബോസ് മലയാളം നാപ്പത് ദിവസത്തിനു മുകളിലേക്ക് എത്തുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ ഉള്ള മത്സരങ്ങൾ കൂടുതൽ മുറുകുകയാണ്. ഇന്നലെ നടന്ന ടാസ്കിൽ പൂട്ടുകൾ അഴിച്ചെടുക്കൽ ആയിരുന്നു ബിഗ് ബോസ് നൽകിയത്. രണ്ടു ടീമുകൾ ആയി തിരിഞ്ഞു ആയിരുന്നു മത്സരം. ഇത് പലപ്പോഴും വ്യക്തിഹത്യയിലേക്കും വലിയ വാക്ക് തര്‍ക്കങ്ങളിലേക്കുമെല്ലാം എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌കിലും സംഭവിച്ചത് അങ്ങനെയൊക്കെയാണ്. ടാസ്‌കിന്റെ ഇടവേളകളില്‍ ഇരു ടീമാംഗങ്ങള്‍ തമ്മിലും തര്‍ക്കം ഉണ്ടായിരുന്നു. രജിത്തും ഫുക്രുവും തമ്മിലും ജസ്ലയും രജിത്തും തമ്മിലും മഞ്ജുവും രജിത്തും തമ്മിലുമായിരുന്നു വഴക്ക്. എല്ലാവരും രജിത്തിനെതിരെ തിരിയുന്ന കാഴ്ചയായിരുന്നു കണ്ടത്. ടാസ്‌കിനിടെയല്ലാതെ രജിത്ത് തന്നെ കയറി പിടിച്ചെന്ന ആരോപണമായിരുന്നു ജസ്‌ല ഉന്നയിച്ചത്.

പ്രതിമയിൽ നിന്നും പൂട്ട് അഴിച്ചെടുക്കുന്ന മത്സരത്തിൽ ആദ്യ ബസ്സർ മുഴങ്ങിയപ്പോൾ മത്സരാർത്ഥികൾ രണ്ടു ടീമുകൾ ആയി ഏറ്റുമുട്ടുകയും പൂട്ടുകൾ അഴിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ആദ്യ ഭാഗം അവസാനിച്ച് രണ്ടാം ഭാഗത്തേക്ക് കടന്നപ്പോൾ ബസ്സർ അടിക്കുന്നതിനു മുമ്പേ തന്നെ മത്സരാത്ഥികൾ പ്രതിമക്ക് മുന്നിൽ നിലയുറപ്പിച്ചു. ഈ സമയത് ആയിരുന്നു എതിർ ടീമുകൾ ആയിരുന്ന രജിത്തും ജസ്ലയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്.

കളി തുടങ്ങുന്നതിനു മുന്നേ തന്നെ രജിത് ജസ്ലയെ ശരീരത്തിന് ചുറ്റും ഒന്നിലേറെ തവണ കടന്നു പിടിക്കുക ആയിരുന്നു. മത്സരം തുടങ്ങുന്നതിനു മുന്നേ തന്നെ കയറിപ്പിടിച്ചതോടെ ജസ്ലയും രജിത്തും തമ്മിൽ വെക്കേറ്റം ഉണ്ടായി. മത്സരം തുടങ്ങുന്നതിനു മുന്നേ തന്നെ ശാരീരിക ബുന്ധിമുട്ടുകൾ ഉണ്ടാവും എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. രജിത്തിന്‌ പിന്തുണയുമായി വീണ വന്നു എങ്കിൽ കൂടിയും ചേച്ചിയെ കേറിപ്പിടിച്ചാൽ ചേച്ചി സമ്മതിച്ചു കൊടുക്കുമോ എന്നായിരുന്നു ജെസ്‌ലയുടെ മറുചോദ്യം.

പക്ഷേ തന്റെ ചോദ്യം വീണ്ടും ആവര്‍ത്തിക്കുക മാത്രമേ വീണ ചെയ്തുള്ളു. പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു എന്നായിരുന്നു ജസ്‌ലയുടെ ഉത്തരം. പക്ഷേ മനപൂര്‍വ്വം ആരും ചെയ്തില്ലെന്നും ഈ വീട്ടില്‍ അങ്ങനെയാരും ചെയ്യില്ലെന്നും ജസ്‌ല വ്യക്തമാക്കി. പക്ഷെ ടാസ്‌ക് ബസറിന് മുന്‍പ് ആരും ദേഹത്ത് കേറി പിടിക്കുന്നത് ശരിയല്ലെന്നും ജസ്‌ല സൂചിപ്പിച്ചു.