14 വയസിൽ ചെണ്ടക്കാരനുമായുള്ള പ്രണയം; പ്രണയത്തിനൊടുവിൽ തല്ലും രാമായണത്തിൽ ഉള്ള സത്യം ചെയ്യലും; വീണ നായർ ബിഗ് ബോസ്സിൽ..!!

1109

ജനുവരി 5 നു തുടങ്ങിയ ബിഗ് ബോസ് വഴക്കും ബഹളവും കളി ചിരികളും ഒക്കെയായി മുന്നേറുകയാണ്. 60 ദിവസങ്ങൾ പിന്നിടുമ്പോൾ പലരും പോകുകയും പലരും വരുകയും ഒക്കെ ചെയ്തു. എന്നാൽ കഴിഞ്ഞ 60 ദിവസം ആയി ബിഗ് ബോസ്സിൽ നിൽക്കുന്ന ശക്തരായ മത്സരാത്ഥികളിൽ ഒരാൾ ആണ് വീണ നായർ. ഫേക്ക് കളികൾ കൊണ്ടും കള്ളകളികൾ കൊണ്ടും എല്ലാം വീണ സംഭവ ബഹുലമായി തുടരുകയും ആണ്.

ആര്യ ആണ് എന്തിനും ഏതിനും വീണയുടെ ശക്തി. ടാസ്കുകൾ ആണ് ബിഗ് ബോസ്സിന്റെ ശക്തി. ഈ ആഴ്ച അവസാനിപ്പിക്കുമ്പോൾ ടാസ്കിൽ വീണ പറയുന്ന തന്റെ ബാല്യകാല പ്രണയം ആണ് വാർത്ത ആകുന്നത്. ബിഗ് ബോസ് നൽകിയ ടാസ്കിൽ ഓരോ മത്സരാർത്ഥിയും ബൗളിൽ നിന്നും ഓരോ ചീട്ട് എടുക്കണം. പേപ്പർ എടുത്ത ശേഷം അതിൽ നിന്നും ലഭിക്കുന്ന ചീട്ടിലെ വരികളെ അടിസ്ഥാനമാക്കി സ്വന്തം ജീവിതത്തിൽ നിന്നും ഒരു കാര്യം പറയണം. ഈ ടാസ്കിൽ ആണ് വീണയുടെ ഭാഗത്ത് നിന്നും രസകരമായ സംഭവം ഉണ്ടായത്.

14 ആം വയസിൽ ഉണ്ടായ തന്റെ ആദ്യ പ്രണയത്തെ കുറിച്ചാണ് വീണ പറയുന്നത്. താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം പെൺകുട്ടികൾ മാത്രം ഉള്ള ക്ലാസ്സിൽ ആയിരുന്നു ഞാൻ. തനിക്ക് പൊണ്ണത്തടി ഉള്ളത് കൊണ്ട് ആരും പ്രണയിക്കില്ല എന്നുള്ള അപകർഷതാ ബോധം ഉണ്ടായിരുന്നു. ഈ സമയത്താണ് തന്റെ ആദ്യ പ്രണയം ഉണ്ടാകുന്നതും.

അമ്പലത്തിൽ കൊട്ടാൻ വരുന്ന ആൾ ആയിരുന്നു. അന്നൊക്കെ നേരിട്ട് പറയില്ലായിരുന്നു. അമ്പലത്തിൽ നാദസ്വരം പഠിക്കാൻ വന്ന കുട്ടി വഴി അറിയിക്കുകയായിരുന്നു. ആളിന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു വീണയുടെ വെളിപ്പെടുത്തൽ. അന്ന് ലാൻഡ് ഫോൺ മാത്രം ആയിരുന്നു വീട്ടിൽ ഉള്ളത്. അത് അച്ഛന്റെ മുറിയിൽ ആയിരുന്നു. ഞായറാഴ്ച അച്ഛനും അമ്മയും പുറത്തു പോകുമ്പോൾ ആയിരുന്നു ഫോൺ വിളി. സാധാരണ പുറത്തു പോകുമ്പോൾ ഞാനും പോകുമായിരുന്നു. അതിന് ശേഷം തലവേദന എന്നൊക്കെ പറഞ്ഞു ഒഴിയുവായിരുന്നു. തുടർന്ന് ഫോൺ ബില്ല് വന്നപ്പോൾ അച്ഛൻ എന്നെ വിളിപ്പിച്ചു. അറിയില്ല എന്ന് ഞാൻ പറഞ്ഞു. അച്ഛന് എന്നെ ഒരു സംശയവും ഇല്ലായിരുന്നു.

തുടർന്ന് ബില്ല് എടുത്തപ്പോൾ ആണ് ഒരു നമ്പറിൽ നിന്നും നിരന്തരം ഫോൺ വിളി നടന്നിരിക്കുന്നത്. സ്കൂളിൽ നിന്നും മടങ്ങി വന്നപ്പോൾ അമ്മയും ചേട്ടനും വീടിനു മുന്നിൽ നിൽക്കുന്നു. അമ്മയെന്നെ പൂജ മുറിയിലേക്ക് കൊണ്ടുപോയി. രാമായണത്തിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. സാധാരണ ചോദ്യങ്ങൾ ആയിരുന്നു എന്നോട് ചോദിച്ചത്.

പൂജ മുറി ഒന്നും ആയിരുന്നു എന്ന് നോക്കിയില്ല അമ്മ നല്ല തല്ല് തന്നെ കിട്ടി. തുടർന്ന് ചേട്ടന്റെ ഊഴം ആയിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആളെ അവിടെ നിന്നും സ്ഥലം മാറ്റി എന്നും എന്നാൽ ഇത് തന്റെ നഷ്ട പ്രണയം ഒന്നും അല്ല എന്നും എന്റെ കണ്ണേട്ടനെ ഞാൻ എന്നും പ്രണയിക്കുന്നു എന്നാണ് വീണ പറയുന്നത്.

ഇതിനും മുമ്പും വീണ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകൾ ബിഗ് ബോസ് വീട്ടിൽ വെച്ച് നടത്തിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും മരണ സമയത്ത് പണത്തിനായി നെട്ടോട്ടം ഓടിയതും ഒടുവിൽ ഒരാളുമായി കിടക്ക പങ്കിടാൻ തയ്യാറായതും ഒക്കെ ആൾക്കാരെ ഞെട്ടിച്ചിരുന്നു. ഇത് ഭർത്താവിനെ അറിയിച്ചിരുന്നില്ല എന്നും വീണ പറയുന്നു. ഈ 14 ആം വയസിൽ ഉള്ള പ്രണയവും ഭർത്താവ് അറിയാൻ വഴിയില്ല എന്നുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്.